പയ്യന്നൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവേ വാതിൽ തകർത്ത് 12 പവൻ സ്വർണം കവർന്നു. വിളയാങ്കോട്ടാണ് കവർച്ച നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പിലാത്തറ വിളയാങ്കോെട്ട പി.സി. ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. രാവിലെ വീടിെൻറ വാതിലുകൾ തുറന്നു കിടക്കുന്നതുകണ്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപെട്ടത്. അലമാര കുത്തിത്തുറന്നാണ് 12 പവൻ സ്വർണാഭരണങ്ങൾ കവർന്നത്.
വീടിെൻറ അകത്തുകടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാര തുറന്ന് സ്വർണം കവർന്ന ശേഷം മുകൾ വശത്തുകൂടി ഇറങ്ങിപ്പോയി എന്നാണ് കരുതുന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. പരിശോധനക്കെത്തിയ പൊലീസ് നായ് മുകളിലെ ബെഡ്റൂമിലേക്കാണ് പോയത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഒാഫിസർ കെ.വി. ബാബു, എസ്.ഐമാരായ എം.വി. ഷാജി, സാംസൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.