പയ്യന്നൂർ: നൂറോളം കവർച്ച േകസിലെ പ്രതി പയ്യന്നൂര്‍ പൊലീസിെൻറ പിടിയിൽ. കുടിയാന്മല നടുവില്‍ പുലിക്കുരുമ്പയിലെ സന്തോഷ് എന്ന തൊരപ്പന് സന്തോഷിനെയാണ് (36) പിടികൂടിയത്.
വ്യാഴാഴ്ച രാത്രി മട്ടന്നൂര്‍ ചാലോട് നിന്നാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി എം. സുനില്‍കുമാറിെൻറ പ്രത്യേക അന്വേഷണസംഘത്തിെൻറ വലയില്‍ ഇയാള്‍ കുടുങ്ങിയത്.
നിരവധി പ്രമാദ മോഷണക്കേസുകളുടെ അന്വേഷണങ്ങൾ ഇയാളിലേക്ക് നീണ്ടതോടെ പൊലീസിന് പിടികൊടുക്കാതെ ബംഗളൂരുവിലും തമിഴ്നാടിെൻറ പലഭാഗങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് ഇയാളെ പിടികൂടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്.
രണ്ടുദിവസങ്ങളിലായുള്ള കാത്തിരിപ്പിനൊടുവിലാണ് കുടുക്കാനായത്. ബുധനാഴ്ച രാത്രി പൊലീസിെൻറ പിടിയില്‍ നിന്ന് വഴുതിപ്പോയ പ്രതിയെ പയ്യന്നൂര്‍ പൊലീസാണ് പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ച കേസുകളില്‍ തൊരപ്പൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.