പ​യ്യ​ന്നൂ​രി​ൽ നി​രോ​ധി​ത പു​ക​യി​ല

ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​വ​ർ

പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

പ​യ്യ​ന്നൂ​ര്‍: വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ നാ​ല​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഡ്രൈ​വ​ർ ഇ​രി​ട്ടി കീ​ഴൂ​ര്‍കു​ന്നി​ലെ കെ. ​മു​ഹ​മ്മ​ദ​ലി(51), പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി​ പെ​രു​മ്പു​ന്ന​യി​ലെ സി. ​ക​ബീ​ര്‍(32), ഇ​രി​ട്ടി​പു​ന്നാ​ട് സ്വ​ദേ​ശി കെ.​വി.​ മു​ജീ​ബ്(42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്ന​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​മ്പ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

പ്ലാ​സ്റ്റി​ക് ഷീ​റ്റ് പൊ​തി​ഞ്ഞ് പി​ക്അ​പ് വാ​നി​ൽ 28 ചാ​ക്കു​ക​ളി​ലാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന കൂ​ൾ ലി​പ്, ഫി​ൽ​ട്ട​ർ, ഹാ​ൻ​സ് തു​ട​ങ്ങി 34,000 പാ​ക്ക​റ്റ് ല​ഹ​രി സാ​ധ​ന​ങ്ങ​ളാ​ണ് സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ഗ്രേ​ഡ് എ​സ്. ഐ.​ജി​ജി​മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നേ​ഷ്, ശ്രീ​ജി​ത്ത്, സി.​പി.​ഒ അ​നൂ​പ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​വ​ണ്ടി​യെ​ന്ന വ്യാ​ജേ​ന മീ​ന്‍ കൊ​ണ്ടു​പോ​കു​ന്ന ബോ​ക്‌​സു​ക​ള്‍ അ​ടു​ക്കി ക​യ​റ്റി​യ​തി​നി​ട​യി​ലാ​യി​രു​ന്നു ചാ​ക്കു​ക​ളി​ലാ​യി പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ചു വെ​ച്ചി​രു​ന്ന​ത്. ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു വാ​ഹ​ന​മു​ള്‍പ്പെ​ടെ മൂ​വ​ര്‍ സം​ഘം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ മ​റ​യു​ന്ന രീ​തി​യി​ലു​ള്ള ബം​ബ​ര്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി ക​ട​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Tobacco products worth four and a half lakhs were seized in Payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.