പ​യ്യ​ന്നൂ​ർ പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി​യ നി​ല​യി​ൽ. തൊ​ട്ടു​പി​റ​കി​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കേ​ണ്ടി​യി​രു​ന്ന കെ.​എ​സ്‌.​ആ​ർ.​ടി.​സി ബസ് 

ദേശീയപാതയിൽ മരം കടപുഴകി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

പയ്യന്നൂർ: ദേശീയപാതയിൽ പെരുമ്പയിൽ വൻമരം കടപുഴകി. ഒഴിവായത് വൻ ദുരന്തം. തിങ്കളാഴ്ച പുലർച്ച ആറോടെയാണ് പെരുമ്പ ജുമാ മസ്ജിദിനടുത്ത് റോഡരികിലെ വൻമരം കടപുഴകി ദേശീയപാതക്ക് കുറുകെ വീണത്. ഇതേതുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതത്തിന് മുക്കാൽ മണിക്കൂറോളം തടസ്സപ്പെട്ടു. പയ്യന്നൂർ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗത സ്തംഭനം ഒഴിവാക്കിയത്.

പയ്യന്നൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. വൻ അപകടം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. നിറയെ യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസ് ഇതുവഴി കടന്നുപോകുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് മരം വീണത്. മരം വീഴുമ്പോൾ റോഡിൽ കാൽനടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതാണ് ദുരന്തം ഒഴിവാക്കിയത്.

Tags:    
News Summary - Tree fell down to National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.