പയ്യന്നൂർ: മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂർ തായിനേരി എസ്.എ.ബി.ടി.എം.എച്ച്.എസ് സ്കൂളിനു സമീപത്തെ എം. അസ്കർ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ. ഹർഷാദ് (32) എന്നിവരെയാണ് പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ പി. യദുകൃഷ്ണൻ, എസ്.ഐ ഗിരീശൻ, എ.എസ്.ഐ നികേഷ്, സി.പി.ഒ ഭാസ്കരൻ തുടങ്ങിയവർ ചേർന്ന് അറസ്റ്റുചെയ്തത്. ഹർഷാദ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വാഹനങ്ങൾക്ക് വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തയാറാക്കിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി പയ്യന്നൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വ്യാജ ഇൻഷുറൻസുമായി കള്ള ടാക്സിയായി ഓടുന്ന ഇന്നോവ കാറിനെപ്പറ്റിയുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം തിങ്കളാഴ്ച ഉച്ച 2.30ഒാടെ തലിച്ചാലം പാലത്തിനടുത്ത് കാർ പൊലീസ് തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന അസ്കർ അലിയെയും ഹർഷാദിനെയും ദേഹ പരിശോധന നടത്തിയപ്പോഴാണ് അഞ്ചുഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും കാറിൽനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.