പയ്യന്നൂർ: ദേശീയപാതയിൽ വെള്ളൂർ ബാങ്ക് സ്റ്റോപ്പിനു സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമരത്തിന്റെ അമ്പതാം ദിനമായ വെള്ളിയാഴ്ച വെള്ളൂർ ഗ്രാമം പ്രതിഷേധച്ചങ്ങല തീർത്തു.
സ്വാതന്ത്ര്യസമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉദ്ഘാടനം ചെയ്ത ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി. ദേശീയപാതയുടെ രൂപരേഖ തയാറാക്കുമ്പോൾ പ്രാദേശികമായി യാതൊരു ചർച്ചയും നടത്താതെ ഉദ്യോഗസ്ഥർ ഏകപക്ഷീയമായ തീരുമാനമെടുത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നതെന്ന് ആരോപിച്ചാണ് സമരം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഓഫിസ്, ബാങ്ക് , ജനത പാൽ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുള്ള സ്ഥലത്ത് ആറു വരിയിൽ ദേശീയപാത വികസിക്കുമ്പോൾ പരസ്പരം ബന്ധപ്പെടാനാകാതെ ജനങ്ങൾ റോഡിനിരുവശത്തുമായി വിഭജിക്കപ്പെടുമെന്നാണ് ജനങ്ങളുടെ മുഖ്യ പരാതി. ഉദ്ഘാടന ചടങ്ങിൽ സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, ടി.വി. രാജേഷ്, വി. നാരായണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.വി. ബാബു, പി. സന്തോഷ്, കെ.വി. ലളിത, പി.വി. കുഞ്ഞപ്പൻ, എം. രാമകൃഷ്ണൻ, കെ.കെ. ജയപ്രകാശ്, എം. സുബ്രഹ്മണ്യൻ, വി.കെ.പി. ഇസ്മാഈൽ, ഇക്ബാൽ പോപ്പുലർ, പി. ജയൻ, വി.സി. നാരായണൻ, ഒ.ടി. സുജേഷ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. കെ.വി. സുധാകരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.