ഹ​രി​ത​യു​ടെ പ്രവർത്തകരെ ആകർഷിക്കാനാവാത്തത് പരിശോധിക്കണം –ഇ.പി. ജയരാജൻ


പ​യ്യ​ന്നൂ​ർ: മു​സ്​​ലിം ലീ​ഗി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ഹ​രി​ത​യു​ടെ പ്ര​വ​ർ​ത്ത​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കാ​ത്ത​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​ൻ.

പാ​ണ​പ്പു​ഴ​യി​ൽ സി.​പി.​എം മാ​ടാ​യി ഏ​രി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റോ​ഡി​ലും വാ​യ​ന​ശാ​ല​യി​ലും ഇ​രു​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന രീ​തി ഇ​നി സാ​ധ്യ​മ​ല്ല. ഒ​രം​ഗ​ത്തി​ന് 10 വീ​ട് എ​ന്ന പാ​ർ​ട്ടി​ന​യം ന​ട​പ്പി​ലാ​വാ​ത്ത​ത് പ​രി​ശോ​ധി​ക്ക​ണം. കാ​ലം ഏ​റെ മാ​റി. പ​ഴ​യ​രീ​തി​യി​ലു​ള്ള രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ഇ​നി സാ​ധ്യ​മ​ല്ല. സം​ഘ്​​പ​രി​വാ​റി​‍െൻറ പ്ര​വ​ർ​ത്ത​നം ഒ​രി​ട​ത്തും ല​ഘൂ​ക​രി​ച്ചു കാ​ണാ​നാ​വി​ല്ല. അ​വ​രു​ടെ വ​ല​യ​ത്തി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള പ​ഠ​ന​വും ചി​ന്ത​യും രൂ​പ​പ്പെ​ടു​ത്ത​ണം. ഇ​വ​ർ​ക്ക് വ​ള​രാ​നു​ള്ള സാ​ധ്യ​ത​യാ​ണ് എ​സ്.​ഡി.​പി.​ഐ​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യും പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന​ത്.

പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ല​വ്​ ജി​ഹാ​ദ് എ​ന്ന പേ​രി​ൽ നി​റം​കൊ​ടു​ക്കു​ക​യും പു​തി​യ നാ​ർ​കോ​ട്ടി​ക്ക്​ ജി​ഹാ​ദു​മാ​യും രം​ഗ​ത്തെ​ത്തി​യ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​‍െൻറ, വ​ർ​ഗീ​യ ചി​ന്ത രൂ​പ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഗൗ​ര​വ​ത​ര​മാ​ണ്. വ​ർ​ഗീ​യ ചേ​രി​തി​രി​വ് നാ​ടി​‍െൻറ സാ​മൂ​ഹി​ക വ​ള​ർ​ച്ച​യെ പി​റ​കോ​ട്ടു​ന​യി​ക്കും -ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.


Tags:    
News Summary - We need to look at the inability to attract haritha activists - EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.