പയ്യന്നൂർ: വ്യാഴാഴ്ച മുതൽ മൂന്നുനാൾ കാണാം ഗ്രഹങ്ങൾക്കിടയിലൂടെ ചന്ദ്രെൻറ യാത്ര. വ്യാഴാഴ്ച മുതൽ ശനിവരെ വ്യാഴം, ശനി, ശുക്രൻ എന്നീ ഗ്രഹങ്ങളോടൊപ്പമായിരിക്കും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രെൻറ ഇടം. രസകരമായ ഈ കാഴ്ച രാത്രി ഏഴുമുതൽ 8.30 വരെയായിരിക്കും കാണാനാവുക.
ആകാശത്തിെൻറ പടിഞ്ഞാറുഭാഗത്ത് ഈ കാഴ്ച നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുമെന്ന് വാനനിരീക്ഷകനായ കെ. ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. നേരെ ചന്ദ്രെൻറ തലക്ക് മുകളിലായിരിക്കും വ്യാഴം. അൽപം പടിഞ്ഞാറ് മാറിക്കാണുന്ന ശനി, പടിഞ്ഞാറൻ ചക്രവാളത്തോടു ചേർന്നുനിൽക്കുന്ന ശുക്രൻ എന്നീ ഗ്രഹങ്ങൾ ഏതാണ്ട് ഒരേ രേഖയിലാണ് വരുന്നത്. ഇവക്കിടയിലായിരിക്കും ചന്ദ്രനെ കാണുക. ശുക്രൻ രാത്രി 8.20നും ശനി രാത്രി 12 മണിക്കും വ്യാഴം 1.50 നുമായിരിക്കും അസ്തമിക്കുക.
കേരളത്തിൽ എല്ലായിടത്തും ഈ കാഴ്ച കാണാനാകും. ഡിസംബർ അവസാനംവരെ ഈ മൂന്ന് ഗ്രഹങ്ങളേയും പടിഞ്ഞാറുഭാഗത്ത് കാണാം. ഗ്രഹനിരീക്ഷണത്തിനായി പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുമെന്നും ഗംഗാധരൻ മാസ്റ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.