പഴയങ്ങാടി: ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. കല്യാശ്ശേരി നിയോജക മണ്ഡലം തീരസദസ്സ് പുതിയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലേലക്കാരുടെ ചൂഷണം നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് അവരുടെ മത്സ്യത്തിന് ന്യായവില നൽകാനുള്ള ശ്രമങ്ങൾ നടത്തും.
സി.ആർ. ഇസെഡ് പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി തുടർന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കളിൽ വിവിധ മേഖലകളിൽ മികവ് കാട്ടിയവർക്കുള്ള ഉപഹാരം, വിവാഹ ധനസഹായം, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം, മത്സ്യഫെഡ്, സാഫ് എന്നിവ നൽകുന്ന വിവിധ സഹായങ്ങൾ തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു.
എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുല്ല, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഹീദ് കായിക്കാരൻ (മാടായി), എം. ശ്രീധരൻ (ചെറുതാഴം), ടി.ടി. ബാലകൃഷ്ണൻ (കല്യാശ്ശേരി), പി. ഗോവിന്ദൻ (ഏഴോം), ടി. നിഷ (ചെറുകുന്ന്), കെ. രതി (കണ്ണപുരം), എ. പ്രാർഥന (കുഞ്ഞിമംഗലം), ടി. സുലജ (കടന്നപ്പള്ളി-പാണപ്പുഴ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എസ്.കെ. ആബിദ , സി.പി. ഷിജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം സി. എച്ച്. മുസ്തഫ, മാടായി പഞ്ചായത്തംഗം മുഹമ്മദ് റഫീഖ്, സജി എം. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.