കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി കോ​ള​ജ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ് കെ. ​സു​ധാ​ക​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്രതികരണ ശേഷിയുള്ള തലമുറയെ വാർത്തെടുക്കണം -കെ. സുധാകരൻ

കണ്ണൂർ: സമൂഹത്തിലെ തെറ്റായ ചെയ്തികൾക്കെതിരെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ അക്രമകാരികളും ലഹരിയുടെ വക്താക്കളുമാക്കുന്ന ശക്തികൾക്കെതിരെയും പ്രതികരണശേഷിയുള്ള തലമുറയെ കാമ്പസുകളിൽ നിന്ന് വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കെ.എസ്.യു ജില്ല കമ്മിറ്റി കോളജ് യൂനിറ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡൻറ് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, വി.പി. അബ്ദുൽ റഷീദ്, ഐബിൻ ജേക്കബ്‌, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, അൻസിൽ വാഴപ്പള്ളിൽ, ഹരികൃഷ്ണൻ പാലാട്, ഉജ്ജ്വൽ പവിത്രൻ, കെ.ഇ. മുഹമ്മദ്‌ റാഹിബ്, ആഷിത്ത് അശോകൻ, സുഹൈൽ ചെമ്പൻതൊട്ടി എന്നിവർ സംസാരിച്ചു. സമാപനം രമ്യ ഹരിദാസ് എം.പി ഉദ്‌ഘാടനം ചെയ്തു.

Tags:    
News Summary - responsive generation should be molded -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.