കണ്ണൂർ: നടപടി കടുപ്പിച്ച് ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല എൻഫോസ്മെന്റ് ടീം. ആലക്കോട്, നടുവിൽ, പരിയാരം പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലിയിലെ ഡ്രീം ലാൻഡ് ഓഡിറ്റോറിയം മലിനജലം ജലാശയത്തിലേക്ക് ഒഴുക്കിവിടുന്നതായി പരിശോധനയിൽ കണ്ടെത്തി.
കൂടാതെ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ ഓഡിറ്റോറിയത്തിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. 10000 രൂപ പിഴ ചുമത്തി. നടുവിൽ പഞ്ചായത്തിലെ കരുവഞ്ചാലിൽ പ്രവർത്തിക്കുന്ന ഏത്തക്കാട്ട് ട്രേഡേഴ്സിൽനിന്നും 200 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി.
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ആലക്കോട് രയരോത്ത് പ്രവർത്തിക്കുന്ന പ്രഭാത് ബേക്കറിക്കെതിരെയും ചില സ്വകാര്യവ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്തിന് നിർദേശം നൽകി. പരിയാരം പഞ്ചായത്തിലെ കുമ്മായചൂളയിൽ പ്രവർത്തിക്കുന്ന മലൂഫ ഫ്രൂട്ട്സ് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ കത്തിക്കുന്നതായും കണ്ടെത്തി. മേൽ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അതത് പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
ടീം ലീഡർ എം.വി സുമേഷ്, എൻഫോഴ്സ്മെൻറ് ഓഫിസർ കെ. സിറാജുദ്ധീൻ, നിതിൻ വത്സലൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച ജില്ല എൻഫോഴ്സിമെന്റ് ടീം തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള വിവിധ നിയമലംഘനങ്ങൾ കണ്ടത്തിയതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിന്ന് നഗരസഭക്ക് നിർദേശം നൽകിയിരുന്നു.
തളിപ്പറമ്പ ജുമാ മസ്ജിദിന്റെ നിയന്ത്രത്തിലുള്ള മാർക്കറ്റിനോട് ചേർന്നുള്ള പ്രദേശത്ത് അലക്ഷ്യമായി മാലിന്യം വിവിധയിടങ്ങളിയായി നിക്ഷേപിച്ചതായും പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിക്കുന്നതായും കണ്ടെത്തി. കൂടാതെ ജുമാ മസ്ജിദിന്റെ നിയന്ത്രണത്തിലുള്ള മത്സ്യ മാർക്കറ്റിലെ മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുകുന്നതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിയമ നടപടി സ്വീകരിക്കുന്നതിന് നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.