Representational Image

ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ

ക​ണ്ണൂ​ർ: എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഷെ​ൽ​ട്ട​ർ ഹോ​മു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ ജോ. ​ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ കഴിവുള്ളവരുടെ അ​ഭാ​വം ത​ട​സ്സ​മാ​കു​ന്നു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​ൻ നാ​യ്ക്ക​ളെ പി​ടി​ക്കാ​ൻ ത​യാ​റാ​വു​ന്ന എ​ല്ലാ​വ​ർ​ക്കും ജി​ല്ല പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ചേ​ർ​ന്ന് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ജോ. ​ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

ച​മ്പാ​ട് വെ​സ്റ്റ് യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റ​ഫാ​ൻ റ​ഹീ​സി​നെ ജൂ​ൺ എ​ട്ടി​ന് തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​മീഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ ജോ. ​ഡ​യ​റ​ക്ട​ർ (ക​ണ്ണൂ​ർ) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​​ക്ക് ഭേ​ദ​മാ​വാ​ൻ നാ​ലു മാ​സം വേ​ണ്ടി വ​രു​മെ​ന്നും ഇ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​കാ​ത്ത പ​ക്ഷം പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജി​ല്ല​യി​ൽ പ​ടി​യൂ​ർ -ക​ല്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​ബി.​സി സെ​ന്റ​ർ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മെ​ന്ന് പ​ന്ന്യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മീ​ഷ​നെ അ​റി​യി​ച്ചു. പു​തു​താ​യി​ട്ട് എ.​ബി.​സി സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​ന് അ​നു​മ​തി തേ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ട്ട മൂ​ന്നം​ഗ സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് റ​ഫാ​ൻ റ​ഹീ​സി​ന്റെ മാ​താ​വ് എ​ൻ.​പി. ഷാ​മി​ല സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Tags:    
News Summary - Shelter homes to house aggressive dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.