പ്രതിഷേധം; മുഖ്യന്റെ മണ്ഡലത്തിൽ കല്ലിടൽ 'ബ്രേക്ക്'

കണ്ണൂർ: വ്യാപക പ്രതിഷേധത്തെ തുടർന്ന് സിൽവർലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്താണ് സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചത്. ബുധനാഴ്ച ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സർവേ തുടരേണ്ടത്.

സാങ്കേതിക കാരണങ്ങളാൽ കല്ലിടൽ നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചത്. പുനരാരംഭിക്കുന്നത് എപ്പോഴാണെന്ന് പിന്നീട് അറിയിക്കുമെന്നാണ് കെ- റെയിൽ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ധർമടത്ത് സിൽവർലൈനിന് സർവേ കല്ലിടൽ ആരംഭിച്ചത്. എന്നാൽ, തുടക്കം മുതലേ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ സർവേ പൂർത്തിയാക്കാനായിരുന്നില്ല. തുടർന്ന് ബുധനാഴ്ച പുനരാരംഭിക്കേണ്ട സർവേയാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.

തൃക്കാക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സ്വപ്നപദ്ധതിക്ക് മുഖ്യ‍െൻറ നാട്ടിൽ നിന്ന് അപ്രതീക്ഷിതമായി ശക്തമായ പ്രതിരോധം ഉയർന്നത് പ്രതിപക്ഷം ആയുധമാക്കുമെന്നത് സർക്കാറിന് ഇപ്പോൾ തലവേദനയായിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് സുധാകര‍െൻറ നാടായ കണ്ണൂർ മണ്ഡലത്തിൽപെട്ട നടാൽ, എടക്കാട് ഭാഗത്തും സർവേക്കിടെ പ്രതിഷേധം ഉയർന്നിരുന്നു.

ജില്ലയിൽ ഏറക്കുറെ പൂർത്തിയായ സിൽവർലൈൻ കല്ലിടൽ ധർമടം, തലശ്ശേരി മണ്ഡലങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കാൻ നിർത്തിവെച്ച സർവേ പാർട്ടി സമ്മേളനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുനരാരംഭിച്ചത്. ധർമടം പഞ്ചായത്തിലെ 10,14,15 വാർഡുകളിലും മുഴപ്പിലങ്ങാട് എട്ട്, ഒമ്പത് വാർഡുകളിലൂടെയുമാണ് സിൽവർലൈൻ പാത കടന്നുപോകുക. ഈ ഭാഗത്തെ 60ലധികം വീടുകളെ പദ്ധതി ബാധിക്കും.

കേ​സി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി പൊ​ലീ​സ്​

സി​ൽ​വ​ർ​ലൈ​ൻ സ​ർ​വേ​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​​ഷേ​ധ​ത്തി​ൽ ക​ല്ല്​ പി​ഴു​തെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​സ്​ എ​ടു​ത്ത​തി​ൽ പൊ​ലീ​സി​ന്​ ആ​ശ​യ​ക്കു​ഴ​പ്പം. ചാ​ല, ന​ടാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ സ​​ർ​വേ ക​ല്ല്​ പി​ഴു​തെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മാ​ർ​ട്ടി​ൻ ജോ​ർ​ജ്​ ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ്, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​തു​​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രെ​യാ​യി​രു​ന്നു പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, സ​ർ​വേ​ക്ക​ല്ല്​ പൊ​തു​മു​ത​ൽ പ​രി​ധി​യി​ൽ വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സി​ന്​ വ്യ​ക്​​ത​ത​യി​ല്ലാ​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ചാ​ണ്​ ഇ​പ്പോ​ൾ പൊ​ലീ​സ്​ നി​യ​മോ​​പ​ദേ​ശം തേ​ടി​യി​രി​ക്കു​ന്ന​ത്.

'കെ- ​റെ​യി​ൽ വേ​ണ്ട കേ​ര​ളം മ​തി' പ്ര​ചാ​ര​ണ​ജാ​ഥ​യു​മാ​യി കോ​ൺ​ഗ്ര​സ്​

'കെ- ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​ക, കെ- ​റെ​യി​ൽ വേ​ണ്ട കേ​ര​ളം മ​തി' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ്ജ് ന​യി​ക്കു​ന്ന 'ഭ​ര​ണ​കൂ​ട കൈ​യേ​റ്റ​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ യാ​ത്ര' മേ​യ് 12,13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 12ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത്​ പ​രി​സ്ഥി​തി-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം ആ​ദ്യ ദി​ന സ​മാ​പ​ന സ​മ്മേ​ള​നം കാ​ൽ​ടെ​ക്സി​ൽ കെ.​പി.​സി​സി. പ്ര​സി​ഡ​ന്‍റ്​ കെ.​സു​ധാ​ക​ര​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​സി. ഉ​മേ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

13ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ത​ല​ശ്ശേ​രി പ​ഴ​യ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.