ശ്രീകണ്ഠപുരം: ഏരുവേശ്ശി ചെറിയരീക്കാമലയിൽ ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസർ ടി.കെ. വിനോദനും സംഘവും നടത്തിയ പരിശോധനയിൽ വീടിനുസമീപം സൂക്ഷിച്ച 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ട കാരക്കുന്നേൽ ജോബിക്കെതിരെ (39) കേസെടുത്തു.
പ്രിവന്റിവ് ഓഫിസർ കെ. സന്തോഷ് കുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ പി.വി. പ്രകാശൻ, കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഗോവിന്ദൻ, ടി.വി. ശ്രീകാന്ത്, ശ്രീജ എസ്. കുമാർ, പി.കെ. മല്ലിക, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പാപ്പിനിശ്ശേരി: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. കുഞ്ഞിമംഗലം എടാട്ടാണ് ആണ്ടാംകോവിൽ സ്വദേശി എ. മുഹമ്മദ് അഫ്സലിനെ (30) ഒമ്പത് ഗ്രാം എം.ഡി.എം.എയുമായാണ് പിടികൂടിയത്. പയ്യന്നൂർ, കുഞ്ഞിമംഗലം, പിലാത്തറ, പഴയങ്ങാടി, മുട്ടം പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനാണ് അഫ്സലെന്ന് എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത്, പ്രിവന്റിവ് ഓഫിസർമാരായ സന്തോഷ് തുണോളി, ആർ.പി. അബ്ദുൽനാസർ, ഉത്തര മേഖല കമീഷണർ സ്ക്വാഡ് അംഗം പി.പി. രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി. ജിതേഷ്, എം.എം. ഷഫീക്ക്, വി.വി. ശ്രീജിൻ, കെ. സനീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.