ശ്രീകണ്ഠപുരം: മക്കൾക്ക് വിഷം നൽകി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതം. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട്ട് അനീഷിെൻറ ഭാര്യ സ്വപ്ന (34), മകൾ അൻസീല (രണ്ടര) എന്നിവരാണ് എലിവിഷം കഴിച്ച് മരിച്ചത്. മൂത്തമകൾ അൻസീന (11) കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.
മരണത്തിൽ ദുരൂഹതയുണ്ടെന്നതിനാൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജെൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സ്വപ്നയുടെ മരണത്തിന് ബ്ലേഡ് സംഘങ്ങൾ ഉത്തരവാദികളാണെന്ന് ഇവരുടെ കുറിപ്പിൽ കണ്ടെത്തിയിരുന്നു. അതിനാൽ സ്വപ്നയുടെ ബാങ്ക് ഇടപാടുകളും രേഖകളും വരും ദിവസം പരിശോധിക്കും.
പാസ്ബുക്കുകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് മൊബൈൽ ഫോണുകൾ സൈബർ സെല്ലിെൻറ സഹായത്തോടെ പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.