കുന്നത്തൂർ പാടി- കാഞ്ഞിരക്കൊല്ലി റോഡ്

അവഗണനയുടെ സ്മാരകമായി കുന്നത്തൂർ പാടി–കാഞ്ഞിരക്കൊല്ലി റോഡ്

ശ്രീ​ക​ണ്ഠ​പു​രം: തീ​ർ​ഥാ​ട​ക കേ​ന്ദ്ര​മാ​യ കു​ന്ന​ത്തൂ​ർ പാ​ടി​യി​ലേ​ക്കും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലേ​ക്കും പ​യ്യാ​വൂ​രി​ൽ നി​ന്നു​ള്ള പ്ര​ധാ​ന റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യി​ൽ. റോ​ഡ് വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റി​ങ് ന​ട​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​ർ മു​ഖം തി​രി​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ഈ ​റോ​ഡി​ൽ ടാ​റി​ങ് ത​ക​ർ​ന്ന് മി​ക്ക​യി​ട​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പ​യ്യാ​വൂ​ർ മു​ത​ൽ കു​ന്ന​ത്തൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് കു​ഴി​യ​ട​ക്ക​ൽ ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും പാ​ടാം​ക​വ​ല മു​ത​ൽ കാ​ഞ്ഞി​ര​ക്കൊ​ല്ലി വ​രെ 20 വ​ർ​ഷ​മാ​യി ഒ​രു​പ​ണി​യും ന​ട​ന്നി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​രി​ക്​ കൊ​ടു​ക്കാ​ൻ​പോ​ലും മി​ക്ക​യി​ട​ത്തും സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

കു​ന്ന​ത്തൂ​ർ പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​ന​ത്ത് തി​രു​വ​പ്പ​ന ഉ​ത്സ​വ​കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ദി​വ​സേ​ന എ​ത്താ​റു​ള്ള​ത്. ഈ ​സ​മ​യ​ത്ത് ഇ​ടു​ങ്ങി​യ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സം പ​തി​വാ​ണ്. പാ​ടി​ക്കു താ​ഴെ​യു​ള്ള മ​ട​പ്പു​ര​യി​ൽ എ​ല്ലാ ദി​വ​സ​വും ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​യ​തോ​ടെ സം​ക്ര​മ വെ​ള്ളാ​ട്ട​ത്തി​നും മ​റ്റു വി​ശേ​ഷാ​ൽ ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി ഭ​ക്ത​ർ വ​രാ​റു​ണ്ട്. ഭ​ക്ത​ർ​ക്ക് റോ​ഡി​െൻറ ശോ​ച്യാ​വ​സ്ഥ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. മ​ദ​ർ തെ​േ​ര​സ​യു​ടെ തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള പ​ള്ളി​യും ഈ ​റോ​ഡി​ന് സ​മീ​പം പാ​ടാം​ക​വ​ല​യി​ലു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ഹി​ൽ ടൂ​റി​സം കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ ആ​മി​ന​തോ​ട് വ​രെ​യാ​ണ് 20 വ​ർ​ഷം മു​മ്പ് വി​ക​സി​പ്പി​ച്ച​ത്. സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം, ശ​ശി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട റോ​ഡാ​ണി​ത്. ആ​മി​ന​ത്തോ​ട് മു​ത​ൽ ഏ​ല​പ്പാ​റ വ​രെ​യു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡി​െൻറ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്.

ചി​റ്റാ​രി, തേ​ന​ങ്ക​യം, പാ​ടാം​ക​വ​ല, ചീ​ത്ത​പ്പാ​റ, പാ​ല​യാ​ട്, കു​ന്ന​ത്തൂ​ർ, ചാ​മ​ക്കാ​ൽ, മു​ത്താ​റി​ക്ക​ളം ഭാ​ഗ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ഈ ​റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സു​ക​ളും ബാ​ങ്കു​ക​ളും കൃ​ഷി​ഭ​വ​ൻ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും പ​യ്യാ​വൂ​ർ ടൗ​ണി​ലാ​യ​തി​നാ​ൽ ജ​നം അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​തം ചെ​റു​ത​ല്ല.

യാ​ത്രാ​ദു​രി​തം നേ​രി​ടു​ന്ന കു​ന്ന​ത്തൂ​ർ​പാ​ടി പാ​ടാം​ക​വ​ല കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​റി​ങ്​ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kunnathoor Paadi-Kanjirakolly Road as a memorial to neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.