അവഗണനയുടെ സ്മാരകമായി കുന്നത്തൂർ പാടി–കാഞ്ഞിരക്കൊല്ലി റോഡ്
text_fieldsശ്രീകണ്ഠപുരം: തീർഥാടക കേന്ദ്രമായ കുന്നത്തൂർ പാടിയിലേക്കും വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും പയ്യാവൂരിൽ നിന്നുള്ള പ്രധാന റോഡ് വർഷങ്ങളായി അവഗണനയിൽ. റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിൽ ടാറിങ് തകർന്ന് മിക്കയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
പയ്യാവൂർ മുതൽ കുന്നത്തൂർ വരെയുള്ള ഭാഗത്ത് കുഴിയടക്കൽ നടക്കാറുണ്ടെങ്കിലും പാടാംകവല മുതൽ കാഞ്ഞിരക്കൊല്ലി വരെ 20 വർഷമായി ഒരുപണിയും നടന്നിട്ടില്ല. വാഹനങ്ങൾക്ക് അരിക് കൊടുക്കാൻപോലും മിക്കയിടത്തും സൗകര്യമില്ലാത്ത സ്ഥിതിയാണ്.
കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരുവപ്പന ഉത്സവകാലത്ത് നൂറുകണക്കിന് ഭക്തരാണ് ദിവസേന എത്താറുള്ളത്. ഈ സമയത്ത് ഇടുങ്ങിയ റോഡുകളിൽ ഗതാഗത തടസ്സം പതിവാണ്. പാടിക്കു താഴെയുള്ള മടപ്പുരയിൽ എല്ലാ ദിവസവും ദർശനം നടത്താനുള്ള സൗകര്യമായതോടെ സംക്രമ വെള്ളാട്ടത്തിനും മറ്റു വിശേഷാൽ ചടങ്ങുകൾക്കുമായി ഭക്തർ വരാറുണ്ട്. ഭക്തർക്ക് റോഡിെൻറ ശോച്യാവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദർ തെേരസയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പള്ളിയും ഈ റോഡിന് സമീപം പാടാംകവലയിലുണ്ട്.
ജില്ലയിലെ പ്രധാന ഹിൽ ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെ ആമിനതോട് വരെയാണ് 20 വർഷം മുമ്പ് വികസിപ്പിച്ചത്. സഞ്ചാരികളെ ആകർഷിക്കുന്ന അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ എന്നിവിടങ്ങളിലേക്ക് പോകേണ്ട റോഡാണിത്. ആമിനത്തോട് മുതൽ ഏലപ്പാറ വരെയുള്ള പഞ്ചായത്ത് റോഡിെൻറ സ്ഥിതിയും ദയനീയമാണ്.
ചിറ്റാരി, തേനങ്കയം, പാടാംകവല, ചീത്തപ്പാറ, പാലയാട്, കുന്നത്തൂർ, ചാമക്കാൽ, മുത്താറിക്കളം ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത്, വില്ലേജ് ഓഫിസുകളും ബാങ്കുകളും കൃഷിഭവൻ പോലുള്ള സ്ഥാപനങ്ങളും പയ്യാവൂർ ടൗണിലായതിനാൽ ജനം അനുഭവിക്കുന്ന യാത്രാദുരിതം ചെറുതല്ല.
യാത്രാദുരിതം നേരിടുന്ന കുന്നത്തൂർപാടി പാടാംകവല കാഞ്ഞിരക്കൊല്ലി റോഡ് അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.