ശ്രീകണ്ഠപുരം: നഗരത്തിൽ ഫെസ്റ്റിന് കൊണ്ടുവന്ന കുതിര കയർ പൊട്ടിച്ചോടി. ഒടുവിൽ കീഴടങ്ങിയത് പൊലീസ് സ്റ്റേഷനിൽ. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലാണ് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ അപ്രതീക്ഷിതമായി കുതിരയെത്തിയത്. ഇത് പൊലീസുകാരിൽ കൗതുകമുണ്ടാക്കി.
ശ്രീകണ്ഠപുരം ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിവരുന്ന ഫെസ്റ്റിന് എത്തിച്ചതായിരുന്നു കുതിരയെ. ബുധനാഴ്ച രാത്രിയോടെയാണ് കുതിര കയര്‍ പൊട്ടിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് രാവിലെയോടെ കുതിര എത്തി. എസ്.എച്ച്.ഒ ഇൻസ്പെക്ടർ ഇ.പി. സുരേശന് വ്യാപാരികളുമായി ബന്ധപ്പെട്ടു. പിന്നീട് പരിചരിക്കുന്ന ആളെത്തി സ്റ്റേഷനിൽനിന്ന് കുതിരയെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.