ശ്രീകണ്ഠപുരം: ആർക്കും എപ്പോഴും മാലിന്യം തള്ളാനായി ശ്രീകണ്ഠപുരം പുഴ. രാത്രികാലങ്ങളിൽ വ്യാപകമായി പുഴയോരങ്ങളിലും വെള്ളത്തിലും ചാക്കിൽ കെട്ടി മാലിന്യം തള്ളുകയാണ്. കോട്ടൂർ തുമ്പേനിയിലും അമ്മ കോട്ടം നീരൊലിപ്പിലും ബസ്സ്റ്റാൻഡ് പരിസരത്തുമെല്ലാം വ്യാപകമായി മാലിന്യം തള്ളിയിട്ടുണ്ട്.
ബാർബർ ഷോപ്പിലെ മുടിയുൾപ്പെടെയുള്ള മാലിന്യവും കടകളിലെ വിവിധ മാലിന്യവും തള്ളിയിട്ടുണ്ട്. പുഴയോരങ്ങളിൽ മാലിന്യം വ്യാപകമായതോടെ തെരുവുനായ്ക്കളും കുറുക്കന്മാരും ഇവ കടിച്ചെടുത്ത് റോഡിലും വീട്ടുപരിസരങ്ങളിലും കൊണ്ടിടുന്ന സ്ഥിതിയുമുണ്ട്. പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്.
നിരവധിപേർ കുളിക്കാനും തുണി കഴുകാനും ആശ്രയിക്കുന്ന പുഴയിൽ ഇത്തരം മാലിന്യം തള്ളുന്നത് പതിവായതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പയ്യാവൂർ, ഏരുവേശ്ശി, ചെമ്പേരി പുഴകളിലും മാലിന്യം പലയിടങ്ങളിലായി തള്ളിയിട്ടുണ്ട്. വളപട്ടണം പുഴയുടെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.