കണ്ണൂര്‍: എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപനത്തിന്റെ ഭാഗമായി 50 പൊതുസമ്മേളനങ്ങള്‍ക്ക് തുടക്കമായി. ‘ഗാന്ധിയന്‍ മാനിഫെസ്റ്റോ പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ?’ എന്ന വിഷയത്തിൽ കവി പി.എന്‍. ഗോപീകൃഷ്ണന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിച്ചത്.
കലക്ടറേറ്റ് മൈതാനം, നെഹ്റു കോര്‍ണര്‍, കാള്‍ടെക്സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ വേദികളിലാണ് വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ സമ്മേളനങ്ങള്‍. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി ഡോ. എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.