തളിപ്പറമ്പ് -പട്ടുവം റോഡിൽ ബൈപാസ് കടന്നുപോകുന്ന ഭാഗത്ത് സമാന്തരമായി നിർമ്മിച്ച റോഡ്

തളിപ്പറമ്പ് ബൈപാസിനായി ബദൽ റോഡ് ഒരുങ്ങി; പട്ടുവം റോഡ് ഉടൻ കീറും

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നാ​യി ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​തെ ചി​റ​വ​ക്ക് -പു​ളി​മ്പ​റ​മ്പ് -പ​ട്ടു​വം റോ​ഡ് കു​റു​കെ കീ​റു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ങ്ങി. വാ​ഹ​ന തി​ര​ക്കേ​റി​യ റോ​ഡ് 20 മീ​റ്റ​ർ ആ​ഴ​ത്തി​ൽ കു​ഴി​ച്ചു മാ​റ്റു​ന്ന​തി​നാ​യി ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ഒ​രു വ​ർ​ഷ​മാ​യി തീ​രു​മാ​ന​മാ​കാ​തെ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

കു​പ്പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ത​ളി​പ്പ​റ​മ്പ് ബൈ​പാ​സ് പു​ളി​മ്പ​റ​മ്പി​നു​സ​മീ​പം മ​ഞ്ച​ക്കു​ഴി​യി​ൽ വ​ലി​യ കു​ന്ന് ര​ണ്ടാ​യി മു​റി​ച്ചാ​ണ് കീ​ഴാ​റ്റൂ​ർ വ​യ​ൽ വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന തി​ര​ക്കേ​റി​യ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വം റോ​ഡ് 20 മീ​റ്റ​ർ ആ​ഴ​ത്തി​ലെ​ങ്കി​ലും മു​റി​ച്ച് മാ​റ്റി​യാ​ൽ മാ​ത്ര​മേ കു​റ്റി​ക്കോ​ൽ ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന ബൈപാസു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ. നി​ല​വി​ലു​ള്ള പ​ട്ടു​വം റോ​ഡി​ന് വ​ട​ക്ക് ഭാ​ഗ​ത്തു​കൂ​ടി താ​ൽ​ക്കാ​ലി​ക റോ​ഡ് നി​ർ​മിച്ച് വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ടാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​സ​മാ​ന്ത​ര റോ​ഡി​ന്റെ ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി. പ​ട്ടു​വം റോ​ഡി​ന് അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പ് മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് ഗ​താ​ഗ​തം പു​തി​യ റോ​ഡി​ലേ​ക്ക് മാ​റ്റും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൈ​പ്പ് മാ​റ്റാ​മെ​ന്നാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

റോ​ഡ് മു​റി​ക്കു​മ്പോ​ൾ പ​ട്ടു​വ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. കൂ​വോ​ട്, മാ​ന്ധം​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു​വി​ടാ​ൻ നി​ർ​ദേ​ശ​മു​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ബ​സ് ഗ​താ​ഗ​തം ഇ​തു​വ​ഴി തി​രി​ച്ചു​വി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​ത് കാ​ര​ണം തീ​രു​മാ​നം നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

മാ​ന്ധം​കു​ണ്ട് റോ​ഡി​ൽ പാ​ള​യാ​ടു​ള്ള പാ​ല​ത്തി​ന്റെ ബ​ല​ക്കു​റ​വും ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​ന് ത​ട​സ്സ​മാ​യി. റോ​ഡ് മു​റി​ക്ക​ൽ നീ​ണ്ടു​പോ​യ​തോ​ടെ ഇ​വി​ടെ ബൈ​പാ​സ് നി​ർ​മാ​ണ​വും നി​ർ​ത്തി​വെ​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ബൈ​പാ​സി​ന് ചേ​ർ​ന്നു​ത​ന്നെ കു​ന്നി​ടി​ച്ച ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി ആ​ലോ​ചി​ച്ച് അ​വ​രു​ടെ സ്‌​ഥ​ലം കൂ​ടി ഉ​പ​യോ​ഗി​ച്ച് ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​ൻ താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. റോ​ഡ് മു​റി​ച്ച​ശേ​ഷം ഇ​വി​ടെ 20 മീ​റ്റ​റോ​ളം താ​ഴ്ത്തി ക​ട​ന്നു പോ​കു​ന്ന ബൈ​പാ​സി​ന് മു​ക​ളി​ലൂ​ടെ പാ​ലം നി​ർ​മി​ച്ചാ​ണ് പ​ട്ടു​വം റോ​ഡ് പു​നഃ​സ്ഥാ​പി​ക്കു​ക.

ഇ​തി​ന് ഒ​രു വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഗ​താ​ഗ​തം തി​രി​ച്ചു വി​ടാ​തെ ബൈ​പാസ് പ്ര​വൃ​ത്തി ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്.

Tags:    
News Summary - Alternative road prepared for Thaliparamb bypass- Pattuvam road will be torn up soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.