തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രണ്ടു പോക്സോ കേസുകളിലായി നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇൻസ്പെക്ടർ എ.വി. ദിനേശൻ അറസ്റ്റ് ചെയ്തത്.
കടയിൽ സാധനം വാങ്ങാനെത്തിയ ഏഴ് വയസ്സുകാരിയെ കയറിപ്പിടിച്ചെന്ന പരാതിയിൽ മാവിച്ചേരിയിലെ കെ.പി. അബ്ദുൽജുനൈദ്, കുപ്പത്തെ ത്വയിബ് എന്നിവരാണ് അറസ്റ്റിലായത്. ത്വയ്യിബിന് സംഭവത്തിൽ നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന് ലഭിച്ച സൂചന. പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് ത്വയ്യിബിനെ അറസ്റ്റ് ചെയ്തത്.
16കാരിയെ രണ്ടു വർഷമായി ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിനാണ് പന്നിയൂർ കാരാക്കൊടിയിലെ എം. മുഹമ്മദ് മുഹാദ്, എം. സിദ്ദീഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി അധ്യാപികയോട് പീഡന വിവരം പറയുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.