ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പൊ​ലീ​സ് ആ​സ്ഥാ​ന​വും അ​നു​ബ​ന്ധ ഓ​ഫി​സു​ക​ളും പ​ണി​യാ​ൻ മാ​ങ്ങാ​ട്ടു​പ​റ​മ്പ കെ.​എ.​പി ആ​സ്ഥാ​ന​ത്തെ സ്ഥ​ല​ത്തു​നി​ന്നും അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​തോ​ടെ ഏ​റെ നാ​ളാ​യി ഉ​യ​ർ​ന്നു​വ​ന്ന അ​നി​ശ്ചി​ത​ത്വം ഒ​ഴി​വാ​യി.

പൊ​ലീ​സി​ന്റെ കൈ​വ​ശ​മു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ഡി.​ജി.​പി​യാ​ണ് എ​ച്ച്14-191714/2021/​പി.​എ​ച്ച് ന​മ്പ​ർ പ്ര​കാ​രം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​നം പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റാ​ൻ സ​ജീ​വ​മാ​യ നീ​ക്കം ന​ട​ന്നി​രു​ന്നു.

ഇ​തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നു​സ​മീ​പ​ത്തെ ഔ​ഷ​ധി​യു​ടെ പ​ത്ത് ഏ​ക്ക​റ ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ഭൂ​മി​ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഔ​ഷ​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യും ഇ​ക്കാ​ര്യം സ​ർ​ക്കാറി​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ധ​ർ​മ​ശാ​ല​യി​ലെ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന​ത്തെ ഭൂ​മി അ​നു​വ​ദി​ച്ച​ത്.

ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്ന് കെ.​എ.​പി​യു​ടെ സ്ഥ​ലം ആ​രം​ഭി​ക്കു​ന്ന അ​തി​ർ​ത്തി മു​ത​ൽ നി​ല​വി​ലെ കെ.​എ.​പി ഗ്രൗ​ണ്ട് വ​രെ​യു​ള്ള അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യാ​ണ് അ​നു​വ​ദി​ച്ച​ത്. മേ​ധാ​വി​യു​ടെ ഓ​ഫി​സ്, ഐ.​ടി സെ​ല്‍, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച്, ഡി​സ്ട്രി​ക്ട് ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ, ജി​ല്ല ക്രൈം​ബ്രാ​ഞ്ച്, സൈ​ബ​ര്‍സെ​ല്‍, വ​യ​ര്‍ലെ​സ് യൂ​നി​റ്റ്, വി​മ​ന്‍സ് സെ​ല്‍, സൈ​ബ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍, ഡി.​പി.​സി ക്യാ​മ്പ് ഓ​ഫി​സ്, വാ​ഹ​ന പാ​ര്‍ക്കി​ങ് കേ​ന്ദ്രം, മി​നി പ​രേ​ഡ് ഗ്രൗ​ണ്ട്, കാ​ന്റീ​ന്‍, എ​ന്നി​വ​ക്ക് പു​റ​മെ ഫ്ലാ​റ്റ് മോ​ഡ​ല്‍ ക്വാ​ര്‍ട്ടേ​ഴ്സു​ക​ളും സ്ഥാ​പി​ക്കും.

ഇ​വ കൂ​ടാ​തെ കെ.​എ.​പി​യു​ടെ വി​ശാ​ല​മാ​യ ഗ്രൗ​ണ്ടും വി​വി​ധ സ്പോ​ർ​ട്സ് കോ​ർ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ദേ​ശീ​യ​പാ​ത​യു​ടെ ഓ​ര​ത്താ​യി വ​രു​ന്ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് പൊ​തു​ജ​ന​ത്തി​നും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സു​കാ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും എ​ന്ന​തും ആ​ശ്വാ​സ​മാ​ണ്.

Tags:    
News Summary - Kannur Rural Police Headquarters is in Dharmasala itself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.