തളിപ്പറമ്പ്: തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പീഡനം നടന്നത് മഞ്ചേശ്വരത്തായതിനാൽ കേസ് അങ്ങോട്ട് കൈമാറി.
മാതാവായ യുവതിയെ മഞ്ചേശ്വരത്താണ് കല്യാണം കഴിച്ചയച്ചത്. ഭർത്താവിെൻറ വീട്ടിൽവെച്ച് ഭർതൃസഹോദരൻ ആറു വയസ്സുകാരിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ടുമാസം മുമ്പാണ് ആദ്യം പീഡനത്തിനിരയാക്കിയതെന്നാണ് കുട്ടിയുടെ മൊഴിയിൽ പറയുന്നത്. പിന്നീട് അത് ആവർത്തിക്കുകയും ചെയ്തു. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പഴുപ്പുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനം നടന്നതായി മനസ്സിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിെൻറ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത്, കൂടുതൽ അന്വേഷണം നടത്താനായി കേസ് മഞ്ചേശ്വരം സ്റ്റേഷനിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.