ദിൽഷാദ്, ഷക്കീല
തലശ്ശേരി: തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ദമ്പതികൾ. ഉമ്മൻചിറയിെല കയ്യാലക്കണ്ടി വീട്ടിൽ എം.വി. ദിൽഷാദും ഭാര്യ പി.പി. ഷക്കീല ദിൽഷാദുമാണ് കോൺഗ്രസ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്. പിണറായി പഞ്ചായത്തിലെ കാപ്പുമ്മൽ 11ാം വാർഡിലാണ് ദിൽഷാണ് മത്സരിക്കുന്നത്.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ധർമടം ഡിവിഷനിലാണ് ഷക്കീല ദിൽഷാദ് അങ്കംകുറിക്കുന്നത്. ഇടത് മുന്നണിക്ക് സ്വാധീനമുള്ള മേഖലയിൽ ഏറെ വിജയപ്രതീക്ഷയിലാണ് കോൺഗ്രസിെൻറ ഒൗദ്യോഗിക ചിഹ്നത്തിൽ മത്സരിക്കുന്ന ഇൗ ദമ്പതികൾ.
സംസ്ഥാനത്തുണ്ടായ പുതിയ സംഭവവികാസങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും വോട്ടർമാരുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും കച്ചവടക്കാരനായ ദിൽഷാദ് പറഞ്ഞു. ധർമടം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറാണ്. 2007ലാണ് ദിൽഷാദ് ഷക്കീലയെ ജീവിതസഖിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.