തലശ്ശേരി: സി.പി.ഐ ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന കാരായി ശ്രീധരൻ സ്മാരക മന്ദിരം കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ച കേസില്‍ രണ്ടു ആർ.എസ്.എസ് പ്രവര്‍ത്തകർ അറസ്റ്റിൽ.
ഇടത്തിലമ്പലം സ്വദേശികളായ അര്ജുന് (28), മൈക്കിൾ മിഖായേൽ (24) എന്നിവരെയാണ് ധര്‍മടം എസ്.ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള വകുപ്പിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ശനിയാഴ്ച അർധരാത്രിയാണ് കേസിനാധാരമായ സംഭവം.
2012ല്‍ കാരായി ശ്രീധരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തതിനുശേഷം പതിനൊന്നാം തവണയാണ് ഓഫിസിനുനേരെ അതിക്രമമുണ്ടായത്. ആര്.എസ്.എസ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സി.പി.ഐ നേതൃത്വം ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ ഇടത്തിലമ്പലത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.