ധർമടം ഗവ. ബ്രണ്ണൻ കോളജിൽ പൂർവ വിദ്യാർഥി-അധ്യാപക മഹാസംഗമം മുഖ്യമന്ത്രി

പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല

ത​ല​ശ്ശേ​രി: പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ അ​തി​രു​ക​ളി​ല്ലാ​ത്ത സ​ന്തോ​ഷം. ധ​ർ​മ​ടം ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ലാ​ണ് സ​മാ​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ള​ജി​ൽ പ​ഠി​ച്ച​വ​രും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രും പ​ര​സ്പ​രം ക​ണ്ട് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് സു​ന്ദ​ര​മാ​യ കാ​മ്പ​സ് ഓ​ർ​മ​ക​ൾ ഓ​ർ​ത്തെ​ടു​ത്തു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​രാ​ജ​ൻ ഗു​രു​ക്ക​ൾ, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ർ, വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ, സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ജെ. പ്ര​സാ​ദ്, ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ കെ. ​സ​ത്യ​ൻ, മു​ൻ യൂ​നി​വേ​ഴ്സി​റ്റി പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ കെ.​പി. ജ​യ​രാ​ജ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, ന​ർ​ത്ത​കി ഡോ.​സു​മി​ത നാ​യ​ർ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, കാ​യി​ക​താ​രം ജോ​സ്ന ക്രി​സ്റ്റീ​ൻ, റി​ട്ട. ജി​ല്ല ജ​ഡ്ജി കെ.​പി. പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ്ര​ണ്ണ​ൻ ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച എ​ൻ. പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​റു​ടെ എ​ന്റെ ബ്ര​ണ്ണ​ൻ കാ​ലം എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​നം എ.​എ​ൻ. ഷം​സീ​ർ എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. 100 വ​യ​സ് തി​ക​ഞ്ഞ പൂ​ർ​വ വി​ദ്യാ​ർ​ഥി സു​കു​മാ​ര​നെ​യും ബ്ര​ണ്ണ​ൻ അ​ല​യു​ടെ ലോ​ഗോ ത​യാ​റാ​ക്കി​യ സൈ​നു​ൽ ആ​ബി​ദി​നെ​യും ആ​ദ​രി​ച്ചു. ക​ൺ​വീ​ന​ർ ഡോ. ​എ. വ​ത്സ​ല​ൻ സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​കെ.​വി. മ​ഞ്ജു​ള ന​ന്ദി​യും പ​റ​ഞ്ഞു.

അ​ല എ​ഴു​ത്തി​ര​മ്പ​ങ്ങ​ൾ' എ​ന്ന പേ​രി​ൽ ബ്ര​ണ്ണ​ൻ​കാ​രാ​യ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി. വി.​എ​സ്. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​രെ​യും അ​ന​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു. ഡോ.​രാ​ജ​ൻ ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ. വാ​സ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ൺ ഗെ​യിം​സി​ന്റെ ഉ​ദ്ഘാ​ട​നം ഗോ​ള​ടി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ച്ചു. 

Tags:    
News Summary - Dharmadam Govt Brennan College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.