തലശ്ശേരി: നിർമാണം പൂർത്തിയായ എരഞ്ഞോളി പുതിയ പാലത്തിലൂടെ തിങ്കളാഴ്ച മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിലൂടെ യാത്ര ചെയ്യാനെത്തുമെന്നാണ് വിവരം. കോവിഡ് വ്യാപന സാഹചര്യത്തിൽ പാലത്തിന്റെ ഉദ്ഘാടനം പിന്നീടുണ്ടാകും. എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ പാലം യാഥാർഥ്യമായത്.
പാലം തുറക്കുന്നതോടെ തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകും. പാലത്തിന്റെ ടാറിങ് പ്രവൃത്തി പൂർത്തിയായി. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള അവസാന മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. സർവിസ് റോഡ് അടക്കമുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.