എരഞ്ഞോളി പാലത്തിലൂടെ ഇനി സുഖയാത്ര
text_fieldsതലശ്ശേരി: നിർമാണം പൂർത്തിയായ എരഞ്ഞോളി പുതിയ പാലത്തിലൂടെ തിങ്കളാഴ്ച മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിലൂടെ യാത്ര ചെയ്യാനെത്തുമെന്നാണ് വിവരം. കോവിഡ് വ്യാപന സാഹചര്യത്തിൽ പാലത്തിന്റെ ഉദ്ഘാടനം പിന്നീടുണ്ടാകും. എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ പാലം യാഥാർഥ്യമായത്.
പാലം തുറക്കുന്നതോടെ തലശ്ശേരി -വളവുപാറ അന്തർസംസ്ഥാന പാതയിലെ യാത്രാദുരിതത്തിന് പരിഹാരമാകും. പാലത്തിന്റെ ടാറിങ് പ്രവൃത്തി പൂർത്തിയായി. പാലത്തിൽ വിളക്കുകൾ സ്ഥാപിക്കുന്നതടക്കമുള്ള അവസാന മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. സർവിസ് റോഡ് അടക്കമുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.