തലശ്ശേരി: 2018ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള 25 സെന്റിൽ താഴെയുള്ള ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകൾ അതിവേഗം തീർപ്പ് കൽപിക്കുന്നതിനായി തലശ്ശേരി താലൂക്കുതല അദാലത് നടത്തി. അദാലത്തിൽ പരിഗണിച്ച 1075 അപേക്ഷകളിൽ 507 അപേക്ഷകൾക്ക് തീർപ്പ് കൽപ്പിച്ചു. തലശ്ശേരി താലൂക്ക് ഓഫിസിലെ കോൺഫറൻസ് ഹാളിലാണ് അദാലത് നടന്നത്. ഉദ്യോസ്ഥതലത്തിൽ നടത്തിയ അദാലത്തിൽ കൃഷി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി. വിജേഷ് അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, അസി. കലക്ടർ ഗ്രന്ഥേ സായ് കൃഷ്ണ എന്നിവർ മുഖ്യാതിഥികളായി.
എൽ.ആർ തഹസിൽദാർ വി. പ്രശാന്ത് കുമാർ, സബ് കലക്ടർ ഓഫിസിലെ സീനിയർ സൂപ്രണ്ട് കെ. നിസാർ, ജൂനിയർ സൂപ്രണ്ടുമാരായ ഇ. സൂര്യകുമാർ, എ.കെ. സന്ദീപ്, വില്ലേജ് ഓഫിസർ കെ. വിവേക്, ധർമടം കൃഷി ഓഫിസർ സച്ചിൻ, തലശ്ശേരി അഗ്രികൾചറൽ ഫീൽഡ് ഓഫിസർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.