തലശ്ശേരിയിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിക്ക് ജയം

തലശ്ശേരി: വ്യാജ ഒപ്പിനെ തുടർന്ന്​ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതിനാൽ തലശ്ശേരി നഗരസഭയിൽ എൽ.ഡി.എഫിന്‌ എതിരില്ലാത്ത വിജയം. കോടിയേരി മമ്പള്ളിക്കുന്ന്‌ 27ാം വാർഡിൽ സി.പി.എമ്മിലെ എ. സിന്ധുവാണ്‌ ജയിച്ചത്‌. നാമനിർദേശക​െൻറ വ്യാജ ഒപ്പിട്ട പത്രിക കോൺഗ്രസ്‌ സ്ഥാനാർഥി ശ്യാമള പിൻവലിച്ചതോടെയാണ്‌ നഗരസഭയിലെ ആദ്യ വിജയം എൽ.ഡി.എഫ്‌ സ്വന്തമാക്കിയത്‌.

മമ്പള്ളിക്കുന്ന്‌ വാർഡിലെ വോട്ടറുടെ വ്യാജ ഒപ്പിട്ടായിരുന്നു പത്രിക സമർപ്പിച്ചത്‌. ത​െൻറ അറിവോ സമ്മതമോ ഇല്ലാതെയാണ്‌ നാമനിർദേശ പത്രികയിൽ ഒപ്പിട്ടതെന്നു കാണിച്ച്‌ ന്യൂമാഹി പൊലീസിലും റിട്ടേണിങ് ഓഫിസർക്കും യുവാവ്‌ പരാതി നൽകിയിരുന്നു. ക്രിമിനൽ കേസ്‌ വരുമെന്ന്‌ ഉറപ്പായതോടെ ഞായറാഴ്‌ച രാവിലെ നഗരസഭ വരണാധികാരി മുമ്പാകെ എത്തിയാണ്‌ ശ്യാമള പത്രിക പിൻവലിച്ചത്‌. ബി.ജെ.പിക്കും മമ്പള്ളിക്കുന്നിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല.

കഴിഞ്ഞ തവണ 578 വോട്ടിന്‌ എൽ.ഡി.എഫ്‌ ജയിച്ച വാർഡാണിത്‌. സി.പി.എം കോടിയേരി മഠം ബ്രാഞ്ചംഗവും മഹിള അസോസിയേഷൻ കോടിയേരി സൗത്ത്‌ വില്ലേജ്‌ കമ്മിറ്റി അംഗവും കുടുംബശ്രീ എ.ഡി.എസുമാണ്‌ ജയിച്ച എ. സിന്ധു. നഗരസഭയിലേക്കുള്ള കന്നി അങ്കമായിരുന്നു ഇവരുടേത്.സിന്ധുവി​െൻറ ജയത്തോടെ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പിനു മുമ്പേ എൽ.ഡി.എഫ്‌ എതിരില്ലാതെ ജയിച്ച സീറ്റുകളുടെ എണ്ണം 16 ആയി. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ആന്തൂർ നഗരസഭയും മലപ്പട്ടം പഞ്ചായത്തുമടക്കം 15 നഗരസഭ-പഞ്ചായത്ത്‌ വാർഡുകളിൽ എൽ.ഡി.എഫ്‌ എതിരില്ലാതെ ജയിച്ചിരുന്നു.

Tags:    
News Summary - LDF candidate wins in Thalasser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.