ത​ല​ശ്ശേ​രി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ലേ​ബ​ർ റൂം, ​ റാ​മ്പ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ക്കു​ന്നു

തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ലേബർ റൂം

ത​ല​ശ്ശേ​രി: ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​ന​ര്‍നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ റാ​മ്പ്, ലേ​ബ​ര്‍ റൂം, ​അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു. ഇ​തോ​ടെ ജ​ന​റ​ല്‍ വാ​ര്‍ഡി​ല്‍ നൂ

റോ​ളം കി​ട​ക്ക​ക​ളു​ടെ​യും ഏ​ഴ് ഐ.​സി.​യു ബെ​ഡി​ന്റെ​യും വ​ര്‍ധ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ല​യ​ണ്‍സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ല്‍കി​യ നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യി. സ​ര്‍ക്കാ​റി​ന്റെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന വാ​ട്ട​ർ ടാ​ങ്ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗ​ത്തി​ന്റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി ഏ​റെ​ക്കാ​ലം ഇ​വി​ടെ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​മ​ല്ല. നാ​ല​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഇ​ത് ക​ണ്ടി​ക്ക​ലി​ലേ​ക്ക് പൂ​ർ​ണ​മാ​യി മാ​റ്റും. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​രി​മി​തി​യും സ്ഥ​ല​പ​രി​മി​തി​യു​മു​ണ്ട്. സി.​ആ​ർ.​സെ​ഡി​ന്റെ​യും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും ത​ട​സ്സ​ങ്ങ​ൾ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ല്‍ ഒ​രു ​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റാ​മ്പ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ല​യ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ വ​ന്ന​തോ​ടു​കൂ​ടി കൂ​ടു​ത​ൽ​പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​വും. നി​ല​വി​ൽ 12 മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 150 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള​ത്. പു​തി​യ വാ​ർ​ഡു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ 297 രോ​ഗി​ക​ളെ കി​ട​ത്താം.

ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എം. പീ​യൂ​ഷ് ന​മ്പൂ​തി​രി​പ്പാ​ട്, എ​ൻ.​എ​ച്ച്.​എം ജി​ല്ല ​പ്രോ​ജ​ക്റ്റ്‌ മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ല്‍കു​മാ​ര്‍, ല​യ​ൺ​സ് ഫ​സ്റ്റ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ര​വി​ഗു​പ്ത എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ എം.​വി. ജ​യ​രാ​ജ​ന്‍, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ടി.​കെ. സാ​ഹി​റ, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ഫൈ​സ​ൽ പു​ന​ത്തി​ൽ, കെ.​പി. രാ​ജീ​വ്, ടി.​കെ. ര​ജീ​ഷ്, ജി​ഷി രാ​ജേ​ഷ്, കെ.​പി. മു​ഹ​മ്മ​ദ് ന​സീ​ബ്, ഐ.​എം.​എ പ്ര​സി​ഡ​ന്റ് ഡോ. ​സി.​കെ. രാ​ജീ​വ് ന​മ്പ്യാ​ര്‍, ഡോ.​ഇ. സ​ജീ​വ​ന്‍, എ.​പി.​എം. ന​ജീ​ബ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി.​കെ. രാ​ജീ​വ​ന്‍ സ്വാ​ഗ​ത​വും ആ​ര്‍.​എം.​ഒ ഡോ.​വി. എ​സ്. ജി​തി​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Modern Labor Room in Thalassery General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.