ന്യൂ മാഹി പഞ്ചായത്തിലെ ശുദ്ധജല വിതരണപദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ മന്ത്രി

റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു

ന്യൂ മാഹി, ചൊക്ലി പഞ്ചായത്തുകളിൽ ശുദ്ധജല വിതരണപദ്ധതിക്ക് തുടക്കം

ത​ല​ശ്ശേ​രി: ന്യൂ ​മാ​ഹി, ചൊ​ക്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ച്ചു. ന്യൂ ​മാ​ഹി ടൗ​ണി​ലും ചൊ​ക്ലി വി.​പി ഓ​റി​യ​ന്റ​ല്‍ സ്‌​കൂ​ളി​ലു​മാ​ണ് പ​ദ്ധ​തി​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും ശു​ദ്ധ​ജ​ല ടാ​പ് ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ജ​ൽ​ജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ന്യൂ ​മാ​ഹി, ചൊ​ക്ലി, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍, കു​ന്നോ​ത്ത്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം എ​ന്നീ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര കു​ടി​വെ​ള​ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30,140 ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കു​ന്ന​തി​ന് 486.42 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഇ​തി​ല്‍ 38.53 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്തി​ല്‍ 2534 ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​ത്. പ​ഴ​ശ്ശി റി​സ​ര്‍വോ​യ​റാ​ണ് പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ്സ്. ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്തി​ല്‍ ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നാ​യി 5.25 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള​ള ഉ​പ​രി​ത​ല സം​ഭ​ര​ണി സ്ഥാ​പി​ക്കും.

പ​ട്ട​ത്തി​ക്കു​ന്നി​ല്‍ ജ​ല അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​ഴ​യ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു മാ​റ്റി പു​തി​യ​ത് നി​ര്‍മി​ക്കും. 300 മി.​മീ​റ്റ​ര്‍ മു​ത​ല്‍ 200 മി.​മീ​റ്റ​ര്‍ വ​രെ വ്യാ​സ​മു​ള​ള ഡി.​ഐ പൈ​പ്പു​ക​ളും 160 മി.​മീ​റ്റ​ര്‍ മു​ത​ല്‍ 90 മി.​മീ​റ്റ​ര്‍ വ​രെ വ്യാ​സ​മു​ള​ള പി.​വി.​സി പൈ​പ്പു​ക​ളും ഉ​ള്‍പ്പെ​ടെ 83 കി.​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കും. ഇ​തി​ലൂ​ടെ എ​ല്ലാ വീ​ടു​ക​ള്‍ക്കും ശു​ദ്ധ​ജ​ല ടാ​പ് ക​ണ​ക്ഷ​ന്‍ ന​ല്‍കും. ഹൈ​ദ​രാ​ബാ​ദ് സ്‌​ട്രെ​ഫ പ്രോ​ജ​ക്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് നി​ര്‍മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 2024 ജൂ​ണി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ല്‍ 6211 ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​ന് 102.73 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ല്‍ 13.5 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള​ള ഉ​പ​രി​ത​ല സം​ഭ​ര​ണി ത​ല​ശ്ശേ​രി ഗ​വ. കോ​ള​ജ് വളപ്പി​ല്‍ സ്ഥാ​പി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 450 മി.​മീ​റ്റ​ര്‍ മു​ത​ല്‍ 200 മി.​മീ​റ്റ​ര്‍ വ​രെ വ്യാ​സ​മു​ള​ള ഡി.​ഐ പൈ​പ്പു​ക​ളും 160 മി.​മീ​റ്റ​ര്‍ മു​ത​ല്‍ 90 മി.​മീ​റ്റ​ര്‍ വ​രെ വ്യാ​സ​മു​ള​ള പി.​വി.​സി പൈ​പ്പു​ക​ളും ഉ​ള്‍പ്പെ​ടെ 195 കി.​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കും. 2024 ജൂ​ലൈ​യി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം.

ന്യൂ​മാ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ന്‍. ഷം​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. സെ​യ്തു സ്വാ​ഗ​തം പ​റ​ഞ്ഞു. ചൊ​ക്ലി​യി​ലെ ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. പാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ് എ. ​ശൈ​ല​ജ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എം.​ഒ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - New Mahi and Chokli panchayats started fresh water supply project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.