representational image

ഉത്രാടപ്പാച്ചിലിൽ അമർന്ന് നാടും നഗരവും

ത​ല​ശ്ശേ​രി: ഓ​ണ​ത്തി​ര​ക്കി​ൽ തി​ങ്ക​ളാ​ഴ്ച ന​ഗ​രം വീ​ർ​പ്പു​മു​ട്ടി. തി​രു​വോ​ണ​ത്തി​നു​ള​ള വ​സ്ത്ര​ങ്ങ​ളും സ​ദ്യ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളും വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള​ള​വ​ർ​ക്ക് ന​ഗ​ര​ത്തി​ൽ നി​ന്നു​തി​രി​യാ​നി​ട​മി​ല്ലാ​യി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സ് സു​ര​ക്ഷ​യൊ​രു​ക്കി​യ​ത് ആ​ശ്വാ​സ​മാ​യി. ത​ല​ശ്ശേ​രി​യി​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ഓ​ണ​ത്തി​ര​ക്ക് കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡി​ൽ കെ.​ആ​ർ ക​വ​ല​യി​ലും ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ന് മു​ന്നി​ലും വ​ഴി​വാ​ണി​ഭ ക​ച്ച​വ​ട​ക്കാ​രി​ലാ​ണ് ആ​ളു​ക​ൾ അ​വ​സാ​ന​വ​ട്ടം ഒ​ഴു​കി​യെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ തു​ണി​ത്ത​ര​ങ്ങ​ളും പൂ​ക്ക​ളും വാ​ങ്ങാ​ൻ രാ​വി​ലെ മു​ത​ൽ തി​ര​ക്കോ​ട് തി​ര​ക്കാ​യി​രു​ന്നു. ജ​മ​ന്തി, ചെ​ട്ടി​പ്പൂ, ഡാ​ലി​യ, അ​ര​ളി, റോ​സ്, ചെ​ണ്ടു​മ​ല്ലി, സൂ​ര്യ​കാ​ന്തി, തു​ട​ങ്ങി നാ​നാ​ത​രം പൂ​ക്ക​ളു​മാ​യി നാ​ട്ടു​കാ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള സം​ഘ​വും വ​ഴി നീ​ളെ അ​ണി​നി​ര​ന്നി​രു​ന്നു.

കു​ഞ്ഞു​ടു​പ്പ് മു​ത​ൽ ചു​രി​ദാ​ർ, മാ​ക്സി, ബെ​ഡ്ഷീ​റ്റ്, സോ​ഫ ക​വ​ർ, മേ​ശ​വി​രി, ഷ​ർ​ട്ട്, മു​ണ്ട്, പാ​ൻ​റ്സ് എ​ന്നി​വ​ക്കെ​ല്ലാം വി​ല​ക്കു​റ​വു​ള​ള​തി​നാ​ൽ വ​ഴി​വാ​ണി​ഭ​ക്കാ​രാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ​ത്. ക​ത്തു​ന്ന വേ​ന​ലി​ലും തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ത്തി​ൽ തി​ര​ക്കോ​ട് തി​ര​ക്കാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ തു​ണി​ക്ക​ട​ക​ളി​ലും ചെ​രി​പ്പു​ക​ട​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും കൂ​ൾ​ബാ​റു​ക​ളി​ലും രാ​ത്രി വൈ​കും വ​രെ ന​ല്ല തി​ര​ക്കു​ണ്ടാ​യി.

മ​മ്പ​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ധ​ർ​മ​ടം സ്നേ​ഹ​ക്കൂ​ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണമാ​ഘോ​ഷി​ച്ചു. ടെ​ലി​ച്ച​റി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ജ​ർ പി. ​ഗോ​വി​ന്ദ​ൻ, കെ.​എ​സ്. ശ്രീ​നി​വാ​സ​ൻ, ജ​യ​കൃ​ഷ്ണ​ൻ, വി​ശ്വ​നാ​ഥ​ൻ, പി. ​ശ്രീ​ജ, കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ, കെ.​കെ. സു​ധാ​മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ണ്ട​ർ ഓ​ഫി​സ​ർ ഐ​ശ്വ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ത് എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളും 10 എ​സ്.​പി.​സി കാ​ഡ​റ്റു​ക​ളു​മാ​ണ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. സ്നേ​ഹ​ക്കൂ​ടി​ലെ അ​മ്മ​മാ​ർ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. ടെ​ലി​ച്ച​റി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റ് പു​തു​താ​യി ആ​രം​ഭി​ച്ച പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് യൂ​നി​റ്റ് നി​ലാ​വ് ധ​ർ​മ​ടം പ​ഞ്ചാ​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പാ​വ​പ്പെ​ട്ട കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ഓ​ണ​ക്കി​റ്റ് സ​മ്മാ​നി​ച്ചു.

എ​ര​ഞ്ഞോ​ളി മ​ഹി​ള മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​വി​ന​യ​രാ​ജ്, കെ.​പി. സു​രാ​ജ്, വാ​ഴ​യി​ൽ വാ​സു, കാ​ന്ത​ലോ​ട്ട് വ​ത്സ​ൻ, വാ​ഴ​യി​ൽ ല​ക്ഷ്മി, പ്ര​മീ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ത​ല​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് വ​നി​ത കോ​ള​ജ് ഓ​ണാ​ഘോ​ഷം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി ഓ​ണ​ക്കോ​ടി വി​ത​ര​ണം ന​ട​ത്തി. ത​ല​ശ്ശേ​രി ലി​ബ​ർ​ട്ടി തി​യ​റ്റ​ർ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ലോ​ലീ​നോ ഏ​ജ​ൻ​സി​സ് മ​ധു​ര വി​ത​ര​ണ​വും ന​ട​ത്തി. ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

മ​ഠ​ത്തും​ഭാ​ഗം കൂ​ട്ടാ​യ്മ എ​ര​ഞ്ഞോ​ളി​പാ​ലം ഗ​വ. ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​ക​ൾ ന​ൽ​കി. കൂ​ട്ടാ​യ്മ ട്ര​ഷ​റ​ർ വി. ​വി​ശ്വ​നാ​ഥ​നി​ൽ നി​ന്നും ചി​ൽ​ഡ്ര​ൻ​സ് ഹോം ​ഫോ​ർ ഗേ​ൾ​സ് സൂ​പ്ര​ണ്ട് എ.​കെ. മു​നീ​റ ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭാം​ഗം പി. ​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ടി.​വി. ഹ​രി​കൃ​ഷ്ണാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി സി.​കെ. മ​ദ​ന​ൻ, സി. ​അ​രു​ൺ നാ​രാ​യ​ണ​ൻ, കെ​യ​ർ​ടേ​ക്ക​ർ​മാ​രാ​യ ജി​ൻ​സി, ര​ഞ്ജി​ത്ത്, സ്മി​ത, മു​ബീ​റ, നീ​തു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൂ​പ്ര​ണ്ട് എ.​കെ. മു​നീ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യാ​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത്ത​ല വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ഒ​ന്നാം വാ​ർ​ഡ് കാ​ളി പു​ഴ​യോ​ര​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​ആ​ർ. വ​സ​ന്ത​ൻ നി​ർ​വ​ഹി​ച്ചു. എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​പി. ശ്രീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ഷ​ക്കീ​ൽ, കെ. ​ഷാ​ജി, എം. ​ബാ​ല​ൻ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, കൃ​ഷി ഓ​ഫി​സ​ർ കാ​വ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ത്ത് സെ​ന്റ സ്ഥ​ല​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത്.

മാ​ഹി: മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ ക​രു​ണ അ​സോ​സി​യേ​ഷ​ൻ ഓ​ണ നി​ലാ​വ് ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ എം. ​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ൽ​ചെ​യ​റും ശ്ര​വ​ണ സ​ഹാ​യി​യും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് കെ.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​ച്ചേ​രി ആ​ർ​ട്സ് കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ വി​ജി​ത്ര, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ദ്യാ​സാ​ഗ​ർ, കെ.​വി. മു​ര​ളി​ധ​ര​ൻ, കെ.​വി. സ​ന്ദീ​പ്, ശി​വ​ൻ തി​രു​വ​ങ്ങാ​ട​ൻ, ര​തി കോ​ട്ടാ​യി, സ​ജീ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 16 വി​ക​സ​ന ജ​ന​കീ​യ സ​മി​തി ഗ്രാ​മോ​ണം-23 അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​യി​ഷ ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സാ​ലിം പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ഹി: ക​ണ്ടോ​ത്ത് പൊ​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഓ​ണ​സം​ഗ​മം ചാ​ല​ക്ക​ര പു​രു​ഷു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന ത​റ​വാ​ട്ടം​ഗം കെ.​പി. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. ര​ത്ന​കു​മാ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. കെ.​പി. ശാ​ന്ത, കെ.​പി. ല​ക്ഷ്മ​ണ​ൻ, കെ.​പി. ര​മേ​ശ​ൻ, കെ.​പി. സ​ജീ​വ​ൻ, ടി. ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര എ​ന്നി​വ അ​ര​ങ്ങേ​റി.

Tags:    
News Summary - Onam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.