മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാനെത്തിയ ധർമടം ബേസിക് യു.പി സ്കൂളിലെ വിദ്യാർഥി റയ റിയാസ്

റയ എത്തി, ആഗ്രഹിച്ചതുപോലെ മുഖ്യമന്ത്രിയെ കണ്ടു

ത​ല​ശ്ശേ​രി: മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ കാ​ണാ​നെ​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ റ​യ റി​യാ​സ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന​ത് റ​യ​യു​ടെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ധ​ർ​മ​ടം ബേ​സി​ക് യു.​പി സ്കൂ​ളി​ലെ പ​ത്തോ​ളം ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് നാ​ലാം ക്ലാ​സു​കാ​രി​യാ​യ റ​യ ന​വ​കേ​ര​ള​സ​ദ​സ്സി​ൽ നി​വേ​ദ​ന​വു​മാ​യെ​ത്തി​യ​ത്. സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 10 കു​ട്ടി​ക​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് ബി.​ആ​ർ.​സി അ​ധ്യാ​പി​ക​യു​ടെ സേ​വ​ന​മു​ള്ള​ത്. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നാ​യി റി​സോ​ഴ്സ് റൂം ​സൗ​ക​ര്യ​മി​ല്ല.

കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് പ​ഠ​നേ​ത​ര കാ​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വി​നും ആ​വ​ശ്യ​ത്തി​നു​മ​നു​സ​രി​ച്ച് പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ഞ്ച് ദി​വ​സ​വും ബി.​ആ​ർ.​സി അ​ധ്യാ​പ​ക​രു​ടെ സേ​വ​നം സ്കൂ​ളി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. സ്കൂ​ളി​ൽ ശു​ചി​മു​റി ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​വ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Raya arrives and meets the CM as desired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.