തലശ്ശേരി: ജനങ്ങളില്‍ എല്‍.ഡി.എഫ് വിരോധം ഉണ്ടാക്കാനാണ് സംസ്ഥാനത്ത് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലശ്ശേരിയില്‍ നവീകരിച്ച സി.എച്ച്. കണാരന് സ്മാരക മന്ദിരത്തിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. സാങ്കല്പിക കഥകളാണ് പ്രതിപക്ഷം മെനയുന്നത്. സച്ചാര്‍ കമ്മിറ്റിയുടെ പേരില്‍ തെറ്റായ പ്രചാരണങ്ങളാണ് മുസ്ലിം ലീഗിെൻറ നേതൃത്വത്തില്‍ നടത്തുന്നത്. കോവിഡ് പ്രതിരോധങ്ങളില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലുള്ളത്.
നിലവിലുള്ള സാഹചര്യത്തില്‍ കോവിഡിനൊത്ത് ജീവിക്കാനുള്ള മാര്‍ഗമേയുള്ളു. ഒരുഭാഗത്ത് രാജ്യത്ത് ഭരണഘടനയെ ആക്രമിച്ച് മൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
അത്യാധുനിക സൗകര്യത്തോടെയാണ് ലൈബ്രറി, മീഡിയ റൂമുകള്‍ എന്നിവ മന്ദിരത്തില്‍ നവീകരിച്ചത്. എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്, പി. ശശി, എം.സി. പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.