സൗ​ര​ഭ്യ

കേരള സീനിയർ ടീമിൽ തലശ്ശേരിക്കാരി സൗരഭ്യ

ത​ല​ശ്ശേ​രി: ജ​നു​വ​രി 18 മു​ത​ൽ പു​തു​ച്ചേ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ ഇ​ന്റ​ർ സ്റ്റേ​റ്റ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ത​ല​ശ്ശേ​രി​ക്കാ​രി​യും. ത​ല​ശ്ശേ​രി​ക്ക​ടു​ത്ത വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി​നി പി. ​സൗ​ര​ഭ്യ​യാ​ണ് കേ​ര​ള ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വ​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ എ​സ്. സ​ജ​ന​യാ​ണ് ക്യാ​പ്റ്റ​ൻ.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ടി. ​ഷാ​നി വൈ​സ് ക്യാ​പ്റ്റ​നാ​ണ്. ഝാ​ർ​ഖ​ണ്ഡ്, ഒ​ഡിഷ, സി​ക്കിം, മി​സോ​റം, റെ​യി​ൽ​വേ​സ്, ജ​മ്മു - ക​ശ്മീ​ർ, സൗ​രാ​ഷ്ട്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ലൈ​റ്റ് ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം. ജ​നു​വ​രി 18ന് ​ഝാ​ർ​ഖ​ണ്ഡി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ മ​ത്സ​രം.

2017-18 സീ​സ​ണി​ൽ മും​ബൈ​യി​ൽ ന​ട​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ സം​സ്ഥാ​ന ടി 20 ​ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മം​ഗ​മാ​ണ് സൗ​ര​ഭ്യ. വ​ലംകൈ​യൻ ഓ​പ​ണി​ങ് മീ​ഡി​യം പേ​സ് ബൗ​ള​റും വ​ലംകൈ​യൻ ബാ​റ്റ​റു​മാ​ണ് സൗ​ര​ഭ്യ. പി. ​സ​ബീ​ജ, പി.​കെ. ദീ​പ, ഒ.​വി. മ​സ​ർ മൊ​യ്തു, ഡി​ജു​ദാ​സ്, എ.​പി. വി​ന​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​രു​ത്തു കാ​ട്ടി​യ സൗ​ര​ഭ്യ അ​ണ്ട​ർ 16, അ​ണ്ട​ർ 19, അ​ണ്ട​ർ 23, സീ​നി​യ​ർ കേ​ര​ള ടീ​മു​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്.

പി. ​ബാ​ല​ൻ-​പി. ശീ​ത​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സൗ​ര​ഭ്യ ആ​ലു​വ യൂ​നി​യ​ൻ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി.​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ്. നി​ല​വി​ൽ ആ​ലു​വ​യി​ൽ കോ​ച്ചു​മാ​രാ​യ അ​ഖി​ല​യു​ടേ​യും എ​ൻ.​കെ. ഉ​മേ​ഷി​ന്റെ​യും കീ​ഴി​ലാ​ണ് സൗ​ര​ഭ്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - Sourabhya from Thalassery in the Kerala senior team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.