തലശ്ശേരി: കോടിയേരി കാരാൽതെരു കുനിയിൽ ഹൗസിൽ നിഖിൽ (36) അപകടത്തെത്തുടർന്ന് തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ കണ്ണൂർ ചാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിഖിലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ദീർഘകാലം ചികിത്സ തുടർന്നെങ്കിൽ മാത്രമേ നിഖിലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവുകയുള്ളു. ചികിത്സക്ക് ഏകദേശം 20 ലക്ഷത്തിലധികം രൂപ വേണ്ടിവരും. നിത്യരോഗിയായ പിതാവും കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന മാതാവും അടങ്ങുന്ന കുടുംബത്തിന് നിഖിലിന്റെ ചികിത്സ തുടർന്നു കൊണ്ടുപോകാൻ സാധ്യമല്ല.
ചികിത്സക്കായി നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ച് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരി ക്കുകയുമാണ്. ചികിത്സക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി ചെയർമാൻ പി. മനോഹരനും കൺവീനർ രജീഷ് അയ്യത്താനും അഭ്യർഥിച്ചു. അക്കൗണ്ട് വിവരം: കെ. മഹിജ, നമ്പർ -1154104000166058
ഐ.എഫ്.എസ്.സി: IBKL0001154, ഐ.ഡി.ബി.ഐ തലശ്ശേരി ബ്രാഞ്ച്.
മഹിജ. കെ /രജീഷ്. എ, കോടിയേരി സർവീസ് കോഓപറേറ്റീവ് ബാങ്ക്, മുളിയിൽനട ബ്രാഞ്ച്- നമ്പർ: 061970006607, ഐ.എഫ്.എസ്.സി SBIN0004266.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.