തലശ്ശേരി: കണ്ണൂർ ദേശീയപാതയിൽ ധർമടം പൊലീസ് സ്റ്റേഷൻ വളവ് അപകടഭീതി ഉണർത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ചെറുതും വലുതുമായ നാല് അപകടങ്ങളാണ് ഇവിടെയുണ്ടായത്. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം. ഞായറാഴ്ച അർധരാത്രിയിലാണ് ഒടുവിലത്തെ അപകടം.
എതിർദിശകളിൽനിന്ന് അമിതവേഗതയിൽ ഓടിയെത്തിയ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ലോറികളുടെയും കാബിൻ തകർന്നിരുന്നു. വർഷങ്ങളായി ഇവിടെ വാഹനാപകടങ്ങൾ പതിവാണ്. പത്ത് വർഷം മുമ്പ് ഇതേ സ്ഥലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ദാരുണമായി മൃതിയടഞ്ഞിരുന്നു.
അന്ന് സ്ഥലത്തെത്തിയിരുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രി എം. വിജയകുമാർ ധർമടം പൊലീസ് സ്റ്റേഷൻ വളവ് അടിയന്തരമായി നേരെയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. കണ്ണൂർ ദേശീയപാതയിലെ കൊടുംവളവുകളിലൊന്നാണിത്.
പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നവർക്ക് ഉള്ളിലേക്ക് കടക്കാൻ ഭയമാണ്. ദേശീയപാതയോട് ചേർന്ന് വളവ് തിരിയുന്നിടത്താണ് സ്റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്നത്. സ്റ്റേഷനിലേക്ക് കയറുന്നതും ഇറങ്ങുന്നതും വളരെ ശ്രദ്ധയോടെ വേണം. കുതിച്ചോടുന്ന വാഹനങ്ങൾക്കിടയിലൂടെ ഏറെ ഞെരുങ്ങിയാണ് കാൽനടക്കാരും കടന്നുപോകുന്നത്.
സ്റ്റേഷൻ പരിസരം രാത്രിയിൽ കൂരിരുട്ടാണ്. വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇതും ഒരു കാരണമാണ്. പാതയോരത്തെ പൊലീസ് സ്റ്റേഷനരികിൽ ഒരു തെരുവ് വിളക്കെങ്കിലും സ്ഥാപിക്കണമെന്നുള്ള പൊലീസിെൻറആവശ്യം ഇന്നും കെ.എസ്.ഇ.ബി പരിഗണിച്ചിട്ടില്ല. അപകട സൂചകങ്ങളും ഇവിടെയില്ല.
നിയന്ത്രണം വിട്ടോടുന്ന വാഹനങ്ങൾ ഇടിച്ച് തകർന്ന പൊലീസ് സ്റ്റേഷൻ മതിൽ അപകടങ്ങളുടെ മൂകസാക്ഷിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.