തലശ്ശേരി: മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് വാഹനങ്ങൾ സഹിതം മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കതിരൂർ വേറ്റുമ്മൽ ശാദുലി മൻസിലിൽ അനീഷ് (35), കതിരൂർ പുല്യോട് സന മൻസിലിൽ റിസ്വാൻ (28), ഇരിട്ടി പഴശ്ശി കരേറ്റയിലെ അടിയോട് വീട്ടിൽ റയീസ് (26) എന്നിവരാണ് പിടിയിലായത്.
പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ജിഹാദും സംഘവുമാണ് ഇവരെ പിടികൂടിയത്. മാങ്ങാട്ടിടം മൂന്നാംപീടികയിൽനിന്നാണ് രണ്ട് കാറിൽ സഞ്ചരിച്ച സംഘത്തെ പിടികൂടിയത്. കർണാടകയിൽനിന്നു കടത്തിക്കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് എക്സൈസ്, സൈബർ സെൽ മുഖാന്തരം ദിവസങ്ങളായി യുവാക്കളുടെ അന്തർ സംസ്ഥാന യാത്ര നിരീക്ഷിച്ചുവരുകയായിരുന്നു. പ്രിവന്റിവ് ഓഫിസർ നിസാർ കൂലോത്ത്, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) യു. ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. സമീർ, കെ.പി. ഷിനു, എം.കെ. സുമേഷ്, ജിനേഷ് നരിക്കോടൻ, പി.ടി. ശരത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ ശിൽപ കേളോത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.