കൊട്ടിയൂർ അമ്പായത്തോട് സ്കൂൾ ബൂത്തിൽ സുരക്ഷക്കായി വിന്യസിച്ച തണ്ടർബോൾട്ട് സേനാംഗങ്ങൾ

മാവോവാദി ഭീഷണി: കണ്ണൂരിന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ സുരക്ഷ ഏറ്റെടുത്ത്​ തണ്ടര്‍ബോള്‍ട്ട്

കേ​ള​കം: മ​ല​യോ​ര​മേ​ഖ​ല​യി​ലെ മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ സു​ര​ക്ഷ ചു​മ​ത​ല ത​ണ്ട​ര്‍ബോ​ള്‍ട്ട് സേ​ന ഏ​റ്റെ​ടു​ത്തു.

കേ​ള​കം, പേ​രാ​വൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 18 ബൂ​ത്തു​ക​ളാ​ണ് മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ഇ​വി​ടെ​യാ​ണ്​ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ത​ണ്ട​ര്‍ബോ​ള്‍ട്ടി​നെ വി​ന്യ​സി​ച്ച​ത്.

കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്മേ​രി, ചെ​ക്യേ​രി, പെ​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ല് ബൂ​ത്തു​ക​ളും കൊ​ട്ടി​യൂ​ര്‍, കേ​ള​കം ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശാ​ന്തി​ഗി​രി, ഏ​ല​പ്പീ​ടി​ക, പൂ​ള​ക്കു​റ്റി, ഓ​ടം​ത്തോ​ട്, കു​ണ്ടേ​രി അ​ട​ക്കാ​ത്തോ​ട്, മ​ന്ദം​ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള 14 ബൂ​ത്തു​ക​ളു​മാ​ണ് നി​ല​വി​ല്‍ മാ​വോ​വാ​ദി​ ഭീ​ഷ​ണി​യു​ള്ള​ത്. നേ​ര​ത്തേ മാ​വോ​വാ​ദി​ സാ​ന്നി​ധ്യം ഉ​ണ്ടാ​യ പെ​രു​വ, ചെ​ക്യേ​രി അ​മ്പാ​യ​ത്തോ​ട്, ശാ​ന്തി​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് പൊ​ലീ​സ് തീ​രു​മാ​നം.

Tags:    
News Summary - thunder bolt protection for high range polling booths kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT