മാവോവാദി ഭീഷണി: കണ്ണൂരിന്റെ മലയോരമേഖലയിൽ സുരക്ഷ ഏറ്റെടുത്ത് തണ്ടര്‍ബോള്‍ട്ട്
text_fieldsകൊട്ടിയൂർ അമ്പായത്തോട് സ്കൂൾ ബൂത്തിൽ സുരക്ഷക്കായി വിന്യസിച്ച തണ്ടർബോൾട്ട് സേനാംഗങ്ങൾ
കേളകം: മലയോരമേഖലയിലെ മാവോവാദി ഭീഷണി നേരിടുന്ന പോളിങ് ബൂത്തുകളുടെ സുരക്ഷ ചുമതല തണ്ടര്‍ബോള്‍ട്ട് സേന ഏറ്റെടുത്തു.
കേളകം, പേരാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ 18 ബൂത്തുകളാണ് മാവോവാദി ഭീഷണി നേരിടുന്നത്. ഇവിടെയാണ് സുരക്ഷയുടെ ഭാഗമായി തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചത്.
കോളയാട് പഞ്ചായത്തിലെ കൊമ്മേരി, ചെക്യേരി, പെരുവ എന്നിവിടങ്ങളിലെ നാല് ബൂത്തുകളും കൊട്ടിയൂര്‍, കേളകം കണിച്ചാര്‍ പഞ്ചായത്തുകളിലെ ശാന്തിഗിരി, ഏലപ്പീടിക, പൂളക്കുറ്റി, ഓടംത്തോട്, കുണ്ടേരി അടക്കാത്തോട്, മന്ദംചേരി എന്നിവിടങ്ങളിലുള്ള 14 ബൂത്തുകളുമാണ് നിലവില്‍ മാവോവാദി ഭീഷണിയുള്ളത്. നേരത്തേ മാവോവാദി സാന്നിധ്യം ഉണ്ടായ പെരുവ, ചെക്യേരി അമ്പായത്തോട്, ശാന്തിഗിരി എന്നിവിടങ്ങളിൽ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.