രണ്ടുമാസം കഴിഞ്ഞിട്ടും പണമില്ല; സ്കൂളുകളിൽ ഉച്ചയൂണും പ്രതിസന്ധിയിൽ

ശ്രീകണ്ഠപുരം: സ്കൂൾ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് പാലും മുട്ടയും ഉച്ചഭക്ഷണവും നൽകുന്നതിന്റെ തുക സർക്കാർ നൽകിയില്ല.

ഇതോടെ സംസ്ഥാനമാകെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം കടുത്ത പ്രതിസന്ധിയിലാണ്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ അംഗൻവാടികളിൽ കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടതിനിടെയാണ് സ്കൂളുകളിൽ ഭക്ഷണത്തുക നൽകാത്ത വിവരം പുറത്തുവന്നത്. നേരത്തെ വാങ്ങിയ പാലിന്റെ പണം നൽകാത്തതിനാൽ ഇനി പാൽ നൽകില്ലെന്ന് പല ക്ഷീരസംഘങ്ങളും സ്കൂൾ അധികൃതരെ അറിയിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനാധ്യാപകരാണ് പ്രതിസന്ധിയിലായത്.

കഴിഞ്ഞ ജൂണിൽ സ്കൂൾ തുറന്നശേഷം മേയ് ഒന്നുവരെ 43 പ്രവൃത്തിദിവസങ്ങളാണ് ഉണ്ടായത്. ഈ ദിനങ്ങളിൽ പാൽ, മുട്ട, ഉച്ചയൂൺ എന്നിവ നൽകിയതിന്റെ തുകയാണ് ലഭിക്കാനുള്ളത്. 150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് ഒരുകുട്ടിക്ക് ദിനംപ്രതി എട്ട് രൂപ പ്രകാരം ആഴ്ചയിൽ 40 രൂപയാണ് കാലങ്ങളായി നൽകിയിരുന്നത്.

500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് പ്രതിദിനം ഒരുകുട്ടിക്ക് ഏഴ് രൂപയും അതിൽ കൂടുതൽ വിദ്യാർഥികളുണ്ടെങ്കിൽ ആറ് രൂപയുമാണ് നൽകിയിരുന്നത്.

2016ൽ അനുവദിച്ച നിരക്കാണിത്. ഈതുകതന്നെ തികയുന്നില്ലെന്ന പരാതി നേരത്തെ മുതൽ വ്യാപകമായിരുന്നു. അധികംവരുന്ന തുക പ്രധാനാധ്യാപകരും പി.ടി.എയും ചേർന്നാണ് മിക്ക സ്കൂളുകളിലും എടുത്തിരുന്നത്.

അതിനിടെയാണ് കിട്ടിക്കൊണ്ടിരുന്ന തുകപോലും മുടങ്ങിയതെന്ന് പ്രധാനാധ്യാപകർ പറയുന്നു. പാലും മുട്ടയും ഉച്ചയൂണും നൽകുന്നതിനായി ദിവസം ഒരുകുട്ടിക്ക് 20 രൂപ പ്രകാരം ആഴ്ചയിൽ 100 രൂപയെങ്കിലും നൽകണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് നിലവിൽ സർക്കാർ നൽകുന്നത്.

എല്ലാദിവസവും ചോറും ഒരു ഒഴിച്ചുകറിയും തോരനും കുട്ടികൾക്ക് നൽകണം. കൂടാതെ, സംസ്ഥാന സർക്കാറിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുദിവസം 150 മില്ലി വീതം പാലും മുട്ടയും നൽകണം. പാലും മുട്ടയും ലഭ്യമാക്കുന്നില്ലെന്ന് മാത്രമല്ല, ഇതിന് പ്രത്യേകം തുക അനുവദിക്കുന്നുമില്ല.

സപ്ലൈകോയിൽനിന്ന് സ്കൂളിലേക്ക് അരി കൊണ്ടുവരുമ്പോൾ വണ്ടിവാടകയും കയറ്റിറക്ക് കൂലിയും പ്രധാനാധ്യാപകർ നൽകണം. ഭക്ഷണം തയാറാക്കാനുള്ള പാചകവാതകത്തിന്റെ വിലയും കിട്ടുന്നില്ല. പലവ്യഞ്ജന, പച്ചക്കറിക്കടകളിലും വൻതുക കുടിശ്ശികയായി കിടക്കുന്നുണ്ട്.

പ്രധാനാധ്യാപകരും ചുമതലപ്പെട്ട മറ്റ് അധ്യാപകരും കൈയിൽനിന്ന് തുകയെടുത്താണ് കടബാധ്യത പലപ്പോഴും തീർക്കുന്നത്. ചില സ്കൂളുകളിൽ ഇടക്കെങ്കിലും വിദ്യാർഥികൾ സംഭാവനയായി നൽകുന്ന പച്ചക്കറി വിളകൾ ഉപയോഗിച്ചാണ് കറിയുണ്ടാക്കുന്നതെന്നത് മാത്രമാണ് ഒരാശ്വാസം. ഈ അധ്യയനവർഷം സ്കൂളുകളിലെ പാചകത്തൊഴിലാളികൾക്കും രണ്ടു മാസമായി കൂലി ലഭിച്ചിട്ടില്ല.

ഇതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില നിലവിൽ ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. എന്നിട്ടും പഴയനിരക്ക് വർധിപ്പിക്കാനും തുക കൃത്യമായി നൽകാനും സർക്കാർ തയാറായിട്ടില്ല.

തു​ക വ​ർ​ധി​പ്പി​ച്ച് കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​മ​രം -കെ.​പി.​പി.​എ​ച്ച്.​എ

ശ്രീ​ക​ണ്ഠ​പു​രം: സം​സ്ഥാ​ന​ത്താ​കെ സ​ർ​ക്കാ​ർ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും തു​ക വ​ർ​ധി​പ്പി​ച്ച് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തേ​തു​ൾ​പ്പെ​ടെ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തി​രു​വോ​ണ നാ​ളി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്നും കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​പി.​പി.​എ​ച്ച്.​എ) സം​സ്ഥാ​ന നേ​താ​ക്ക​ൾ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ മ​റ്റ് സ​മ​ര​പ​രി​പാ​ടി​ക​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക, പാ​ൽ, മു​ട്ട, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​ക്ക് ഒ​രു കു​ട്ടി​ക്ക് ദി​നം​പ്ര​തി 20 രൂ​പ നി​ര​ക്കി​ൽ അ​നു​വ​ദി​ക്കു​ക, കു​ടി​ശ്ശി​ക തു​ക വേ​ഗ​ത്തി​ൽ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ, എം.​പി​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജ​ന. സെ​ക്ര​ട്ട​റി ജി. ​സു​നി​ൽ​കു​മാ​ർ, അ​സി. സെ​ക്ര​ട്ട​റി കെ. ​ശ്രീ​ധ​ര​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. വേ​ണു​ഗോ​പാ​ല​ൻ, ജ​സ്റ്റി​ൻ ജ​യ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Two months later, no money; food delivery in schools is in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.