കണ്ണൂർ: ഖരമാലിന്യ പരിപാലനത്തിനായി അഞ്ചുവർഷത്തിനകം 27 കോടി രൂപയുടെ ബൃഹത് പദ്ധതികള്‍ നടപ്പാക്കാന്‍ കണ്ണൂര്‍ കോര്പറേഷന്. സര്‍ക്കാറിന്റെയും ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് നടപ്പാക്കുന്നത്.
കോര്‍പറേഷനിലെ നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതിയും അതിന്റെ പോരായ്മകളും കണ്ടെത്തി 25 വര്‍ഷത്തേക്കുള്ള സമഗ്രമായ ഖരമാലിന്യ പരിപാലന രൂപരേഖ ഉണ്ടാക്കിയ ശേഷമാണ് പദ്ധതിക്ക് രൂപം നൽകുക. അജൈവ മാലിന്യ ശേഖരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇതിന്റെ സംസ്കരണത്തിനുമായി കോർപറേഷനിലെ ഓരോ ഡിവിഷനിലും ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്), മാലിന്യം തരംതിരിക്കുന്നതിനുള്ള റിസോഴ്സ് റിക്കവറി സംവിധാനം എന്നിവ സ്ഥാപിക്കും. ജൈവമാലിന്യ സംസ്കരണത്തിന് ദിവസവും 13 ടണ്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള വിന്‍ഡ്രോ കമ്പോസ്റ്റ് സംവിധാനം, ഓരോ സ്ഥാപനത്തിലും ഓര്‍ഗാനിക് മാലിന്യ കൺവര്‍ട്ടര്‍ എന്നിവയുണ്ടാവും. മാലിന്യ ശേഖരണത്തിനും കൊണ്ടുപോകുന്നതിനും വാനുകളും ടിപ്പര്‍ ലോറികളും വൈദ്യുതി ഓട്ടോകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുടങ്ങിയവ ഒരുക്കും. മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.