കണ്ണൂർ: കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കൾക്കും പ്രവർത്തകർക്കുമായി കവാടം തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് കെ. സുധാകരനും. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസിൽ വാർത്തസമ്മേളനത്തിലാണ്, കോൺഗ്രസിൽനിന്ന് വരുന്ന അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നതായും അവർക്കായി ബി.ജെ.പി കവാടം തുറന്നിട്ടിരിക്കുകയാണെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കിയത്. കോൺഗ്രസിനെ കോൺസൻട്രേഷൻ ക്യാമ്പാക്കി സുധാകരൻ മാറ്റിയെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. നിലവിൽ കോൺഗ്രസിൽനിന്ന് പുറത്തുപോയ നേതാക്കൾ ആരും സമീപിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
പി.കെ. കൃഷ്ണദാസിെൻറ അഭിപ്രായം ശ്രദ്ധയിൽപെടുത്തിയപ്പോൾ, അവർക്ക് അത് പ്രതീക്ഷിക്കാമെന്നും അത് യാഥാർഥ്യമാകണമെന്നില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി വ്യക്തമാക്കി. കേരളത്തിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും കെ. സുധാകരൻ എം.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.