ത​ല​ശ്ശേ​രി​യി​ൽ മോ​ഷ​ണം ന​ട​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പൊ​ലീ​സ്

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ പ​ര​ക്കെ മോ​ഷ​ണം. മെ​യി​ൻ റോ​ഡി​ലെ​യും മ​ട്ടാ​മ്പ്രം മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ലെ​യും മൂ​ന്നോ​ളം പ​ല​ച​ര​ക്ക് മൊ​ത്ത വ്യാ​പാ​ര ക​ട​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്.

മൂ​ന്നി​ട​ത്തു​നി​ന്നും പ​ണം അ​പ​ഹ​രി​ച്ച​താ​യി ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി ഫു​ഡ്ഗ്രെ​യി​ൻ​സ് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ.​കെ. സ​ക്ക​രി​യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​യി​ൻ റോ​ഡി​ലെ അ​നു​ഗ്ര​ഹ് ട്രേ​ഡേ​ഴ്സ്, ട്ര​ഷ​റ​ർ എ. ​യോ​ഗേ​ഷ് റാ​വു​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ. ​ഹ​രി​ദാ​സ് റാ​വു ആ​ൻ​ഡ് സ​ൺ​സ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം കെ.​കെ. സാ​ജി​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ലെ ജൗ​റ അ​സോ​സി​യേ​റ്റ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​നു​ഗ്ര​ഹ ട്രേ​ഡേ​ഴ്സി​ൽ​നി​ന്ന് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 20,000 രൂ​പ​യും തൊ​ട്ട​ടു​ത്ത എ. ​ഹ​രി​ദാ​സ് റാ​വു ആ​ൻ​ഡ് സ​ൺ​സി​ൽ​നി​ന്ന് 3500 രൂ​പ​യും മ​ട്ടാ​മ്പ്രം പ​ള്ളി​ക്ക് സ​മീ​പ​ത്തെ ജൗ​റ അ​സോ​സി​യേ​റ്റ്സി​ൽ നി​ന്ന് 2000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

രാ​വി​ലെ ക​ട​യു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി​വെ​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് ഉ​ട​മ​ക​ളെ വി​വ​രം അ​റി​യി​ച്ച​ത്.

വ്യാ​പാ​രി​ക​ളെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മൂ​ന്നി​ട​ത്തും ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് ഫു​ഡ് ഗ്രെ​യി​ൻ​സ് മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ലെ മ​ല്ലേ​ഴ്സ് സ്റ്റോ​റി​ൽ നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ക​ട​യു​ട​മ പി​ന്നി​ലെ വാ​തി​ൽ അ​ട​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മേ​ശ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും ഫോ​ണും മോ​ഷ്ടി​ച്ച​ത്.

Tags:    
News Summary - Widespread theft in business establishments in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.