കോവിഡ് ബ്രിഗേഡി​നൊപ്പം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (Photo | Express)

കോവിഡ് ബ്രിഗേഡി​െൻറ ആദ്യബാച്ച് ഇന്നുമുതല്‍ ജില്ലയില്‍

കാസർകോട്​: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​ൻെറ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയ കോവിഡ് ബ്രിഗേഡി​ൻെറ ആദ്യസംഘം ബുധനാഴ്ച മുതല്‍ ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ കര്‍മനിരതരാവും. തിരുവനന്തപുരം മെഡിക്കല്‍ കോളജി​ൻെറ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 25 അംഗ ആരോഗ്യ പ്രവര്‍ത്തകരാണ് ഇവർ.

സംഘത്തില്‍ അഞ്ച് ഡോക്ടര്‍മാരും 12 സ്​റ്റാഫ് നഴ്‌സും നാല് വീതം ലാബ് ടെക്‌നീഷ്യനും ഫാര്‍മസിസ്​റ്റുമാണുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന ജില്ലയില്‍ ഇവരുടെ സേവനം വലിയ മുതല്‍ക്കൂട്ടാവുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്​റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ബ്രിഗേഡി​ൻെറ ആദ്യസംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് കാസര്‍കോ​േട്ടക്ക് യാത്രയാക്കി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. കോവിഡ്-19 ജാഗ്രത പോര്‍ട്ടല്‍ വഴി രജിസ്​റ്റര്‍ ചെയ്ത് സ്വയംസന്നദ്ധരായി മുന്നോട്ടുവന്ന ആരോഗ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് കോവിഡ് ബ്രിഗേഡ് രൂപവത്കരിച്ചത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് സി.എഫ്.എല്‍.ടി.സികളില്‍ നിയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.