നെഞ്ചോടുചേർത്ത്​ നാട്​; പഠിക്കാനുണ്ട്​ ഇൗ കരുതലിൽ

​കാസർകോട്​: കർണാടക വിലക്കിയെങ്കിലും ജില്ലയിലെ ഒാക്​സിജൻ വിതരണത്തിൽ​ ഒരുമുടക്കവും വരാതിരിക്കാൻ നാട്​ കൈകോർത്തു. ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരംഭിച്ച ഒാക്​സിജൻ സിലിണ്ടർ ചലഞ്ചിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. വ്യാഴാഴ്​ച മാത്രം 33 സിലിണ്ടറുകൾ കൂടി ചലഞ്ച്​ വഴി ലഭിച്ചു. ഇതോടെ മൊത്തം ലഭിച്ച സിലിണ്ടറുകളുടെ എണ്ണം 282 ആയി. ഇതിൽ 180 എണ്ണത്തിലും മെഡിക്കൽ ഒാക്​സിജൻ നിറച്ച്​ ഉപയോഗിക്കാനും തുടങ്ങി.
വിവിധ സംഘടനകളും സ്​ഥാപനങ്ങളും സിലിണ്ടറുകൾ നേരിട്ട്​ കൈമാറി. ബഹ്​റൈൻ കേരള സമാജം മാത്രം 69 സിലിണ്ടറുകൾ നൽകിയതിനുപിന്നാലെ ജനാർദന ഹോസ്പിറ്റൽ 15 സിലിണ്ടറുകൾ വ്യാഴാഴ്​ച നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്​ണൻ, വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സിലിണ്ടർ നൽകാൻ കഴിയാത്തവർ പണവും നൽകുന്നു. ജന്മദിനം, പെരുന്നാൾ തുടങ്ങി ആഘോഷങ്ങൾക്കായി​ മാറ്റിവെച്ച തുകവരെ ഒാക്​സിജൻ സിലിണ്ടർ ചലഞ്ചിലേക്ക്​ എത്തുന്നു.
300 സിലിണ്ടറുകളെങ്കിലും ജില്ലക്ക്​ അത്യാവശ്യമാണ്​. അഹ്​മദാബാദിൽ ഇതിന്​ ഒാർഡർ നൽകിയെങ്കിലും കോവിഡ്​ കാല ആവശ്യം മുൻനിർത്തി വൻ തുകയാണ്​ കമ്പനി ആവശ്യപ്പെടുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞാൽ വൻതുക വേണ്ടിവരില്ലെന്നാണ്​ ജില്ല പഞ്ചായത്തി​ൻെറ നിഗമനം. വ്യക്​തികളും സ്​ഥാപനങ്ങളും നൽകുന്ന തുകയാണ്​ ആശ്രയിക്കുന്നത്​. വിദേശത്തുള്ള ഒ​േട്ടറെ പേർ സഹായം വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കായി 340 സിലിണ്ടർ ഒാക്​സിജനാണ്​ പ്രതിദിനം വേണ്ടത്​.
ജില്ലയിൽ ആകെയുള്ള സിലിണ്ടറുകളുടെ എണ്ണം 370ഉം. മംഗളൂരുവിൽ നിന്നുള്ള ഒാക്​സിജൻ വരവ്​ നിലച്ചുവെങ്കിലും കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽനിന്നായി അത്​ ഇപ്പോൾ ലഭിക്കുന്നുണ്ട്​. ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ അത്രയും എണ്ണം സ്​റ്റോക്കുണ്ടെങ്കിൽ മാത്രമേ​ പ്രതിസന്ധിക്ക്​ പരിഹാരമാവൂ. ഇത്​ കണക്കിലെടുത്താണ്​ മേയ്​ 11ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ​ി​ൻെറയും കലക്​ടറുടെയും മൊബൈൽ നമ്പർ സഹിതം ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​ ആരംഭിച്ചത്​. ചലഞ്ച്​ വഴി കൂടുതൽ സഹായം പ്രതീക്ഷിക്കുന്നതായി ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ബേബി ബാലകൃഷ്​ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.