കാഞ്ഞങ്ങാട്: കിടപ്പുരോഗികളുടെ ദുരിതം ജനശ്രദ്ധയിലെത്തിക്കാൻ മാന്ത്രികൻ സുധീർ മാടക്കത്ത് കാഞ്ഞങ്ങാടുനിന്ന് തൃക്കരിപ്പൂർ വരെ കണ്ണുകെട്ടി ബൈക്ക് യാത്ര നടത്തി.
കുടുംബനാഥൻ കിടപ്പിലായതു കാരണം ജീവിതം വഴിമുട്ടി ചികിത്സിക്കാൻ പണമില്ലാതെ ഒട്ടേറെപേർ വിഷമിക്കുന്നുണ്ട്. ആർക്കും സംഭവിക്കാവുന്നതാണീ ദുരവസ്ഥയെന്നും സ്വന്തം സഹോദരരെന്നോണം അവർക്ക് പരിഗണന നൽകണമെന്നും ബോധ്യപ്പെടുത്താനാണ് സാഹസിക യാത്രയിലൂടെ സുധീർ മാടക്കത്ത് ശ്രമിച്ചത്.
നീലേശ്വരം റോട്ടറിയും ഡൽഹിയിലെ ഡി.എം.സി ഇന്ത്യയും ചേർന്നാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചത്. ജില്ലയിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 200 കിടപ്പുരോഗികൾക്ക് നീലേശ്വരം റോട്ടറിയും ഡി.എം.സിയും ചേർന്ന് ഭക്ഷ്യധാന്യങ്ങളും മരുന്നുമടങ്ങിയ കിറ്റുകൾ എല്ലാ മാസവും വിതരണം ചെയ്യുന്നുണ്ട്. ഹോസ്ദുർഗ് ഇൻസ്പെക്ടർ ഇ. അനൂപ് കുമാർ ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
നീലേശ്വരം റോട്ടറി പ്രസിഡൻറ് പി.വി. സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ബി. മുകുന്ദ് പ്രഭു, റോട്ടറി പ്രവർത്തകരായ എം.വി. മോഹൻദാസ് മേനോൻ, കെ. രാജേഷ് കാമത്ത്, ബി. ഗിരീഷ് നായക്, വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മിഡ്ടൗൺ, ചെറുവത്തൂർ എന്നീ റോട്ടറി ക്ലബുകൾ ബൈക്ക് യാത്രയുമായി സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.