പെരുമാറ്റച്ചട്ട ലംഘനം: നീക്കം ചെയ്തത് 1,090 പ്രചാരണ സാമഗ്രികള്‍

കാ​സ​ർ​കോ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ നീ​ക്കം ചെ​യ്ത​ത് 1,090 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍. പോ​സ്​​റ്റ​റു​ക​ള്‍, ഫ്ല​ക്സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍ഡു​ക​ള്‍, കൊ​ടി​ക​ള്‍, ചു​വ​രെ​ഴു​ത്ത് എ​ന്നി​വ ഉ​​ൾ​പ്പെ​ടെ​യാ​ണി​ത്.  

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്ത​ത്. 275 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളാ​ണ് ഇ​വി​ടെ നീ​ക്കം ചെ​യ്ത​ത്.മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 167 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 251 എ​ണ്ണ​വും കാ​റ​ഡു​ക്ക ബ്ലോ​ക്കി​ൽ 149ഉം ​നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ 108ഉം ​പ​ര​പ്പ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 140ഉം ​പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്തു.

ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ൻ​റി ഡീ​ഫെ​യ്സ്മെൻറ്​ സ്‌​ക്വാ​ഡാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ള്‍ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തും നീ​ക്കം ചെ​യ്യു​ന്ന​തും. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ ചു​മ​രു​ക​ളി​ലും പ​രി​സ​ര​ത്തു​മു​ള്ള നോ​ട്ടീ​സു​ക​ള്‍, ബാ​ന​റു​ക​ള്‍, പോ​സ്​​റ്റ​റു​ക​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​സൗ​ക​ര്യ​മോ ശ​ല്യ​മോ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍, സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് അ​നു​വാ​ദ​മി​ല്ലാ​തെ സ്ഥാ​പി​ക്കു​ന്ന പ്ര​ചാ​ര​ണോ​പാ​ധി​ക​ള്‍ എ​ന്നി​വ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​മെ​ന്നും ജി​ല്ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ എ.​ബി. ര​ത്‌​നാ​ക​ര​ന്‍ പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍ഥി​ക​ളോ പൊ​തു​സ്​​ഥ​ല​മോ സ്വ​കാ​ര്യ സ്ഥ​ല​മോ പ​ര​സ്യ​ങ്ങ​ള്‍ സ്ഥാ​പി​ച്ചോ മു​ദ്രാ​വാ​ക്യ​മെ​ഴു​തി​യോ വി​കൃ​ത​മാ​ക്കി​യ​താ​യി പ​രാ​തി ല​ഭി​ച്ചാ​ല്‍ അ​വ ഉ​ട​ന്‍ നീ​ക്കം ചെ​യ്യാ​നാ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കും. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ സാ​മ​ഗ്രി​ക​ള്‍ മാ​റ്റാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കു​ക​യും ചെ​ല​വാ​കു​ന്ന തു​ക സ്ഥാ​നാ​ര്‍ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നോ​ട് ചേ​ര്‍ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Code of Conduct Violation: 1,090 promotional materials removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.